കോതമംഗലം : കോതമംഗലം ഫുട്ബോൾ ക്ലബ്ബിന്റെ ഈ വർഷത്തെ ഔദ്യോഗിക ജേഴ്സി പ്രകാശനം കോട്ടപ്പടി മാർ എലിയാസ് കോളേജ് ഓഡിറ്റോറിയത്തിൽ അഡ്വക്കേറ്റ് മാത്യു കുഴൽ നാടൻ എംഎൽഎ നിർവഹിച്ചു. കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന ജില്ലാ യൂത്ത് ലീഗ് മത്സരങ്ങളിൽ മൂന്ന് ക്യാറ്റഗറികളിൽ ആയി നൂറിലധികം കുട്ടികൾ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ റിലൈൻന്റ് ക്രെഡിറ്റ് ഇന്ത്യ ലിമിറ്റഡ് ആണ് പ്രധാന സ്പോൺസർ.

പ്രൊഫഷണൽ ഫുട്ബോൾ രംഗത്തേക്കുള്ള ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് വളരെ സഹായകരമാണ് Reliant credit India ltd ആയിട്ടുള്ള സഹപ്രവർത്തനം.
ക്ലബ്ബിന്റെ ഭാവി പ്രവർത്തനങ്ങളിൽ, കേരള പ്രീമിയർ ലീഗ്, I ലീഗ്, തുടങ്ങിയ വമ്പൻ പ്രോജക്ടുകളിൽReliant കോതമംഗലം ഫുട്ബോൾ ക്ലബ്ബിന് സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.ബോബി തറയിൽ, ബിൻസൺ മാത്യു, ജോബി ജോർജ്, ജോസൂട്ടി സേവിയർ, ടി ആർ മനോജ്, സി എം ബേബി എന്നിവർ സംസാരിച്ചു