കീവ് : തുറമുഖ നഗരമായ മരിയുപോളിന്റെ ഉപരോധം “വരാനിരിക്കുന്ന നൂറ്റാണ്ടുകളായി ഓർമ്മിക്കപ്പെടേണ്ട ഭീകരതയാണ്” എന്ന് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. മരിയുപോളിലെ ആക്രമണം “യുദ്ധക്കുറ്റങ്ങളുടെ ഉത്തരവാദിത്തത്തിന്റെ ചരിത്രത്തിൽ ഇടം നേടുമെന്നു്” ശനിയാഴ്ച്ച രാത്രി വൈകിയുള്ള ഒരു പ്രസ്താവനയിൽ സെലെൻസ്കി അറിയിച്ചു.

റഷ്യ അതിർത്തി കടന്ന് ബലപ്രയോഗത്തിലൂടെ ആയിരക്കണക്കിന് യുക്രേനിയൻ താമസക്കാരെ പിടികൂടിയതായി യുക്രേനിയൻ പ്രാദേശിക അധികാരികൾ പറയുന്നു.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ആയിരക്കണക്കിന് മരിയുപോൾ നിവാസികളെയാണ് റഷ്യ നാടുകടത്തിയത് എന്ന് സിറ്റി കൗൺസിൽ ശനിയാഴ്ച വൈകി ടെലിഗ്രാം ചാനലിൽ ഒരു പ്രസ്താവനയിൽ പറഞ്ഞു.
സമീപ ദിവസങ്ങളിൽ അസോവ് കടലിലെ തന്ത്രപ്രധാന തുറമുഖത്ത് നിന്ന് അഭയാർത്ഥികളെന്ന് റഷ്യ വിളിക്കുന്ന നൂറുകണക്കിന് ആളുകളെ റഷ്യയിലേക്ക് ബസുകളിൽ കയറ്റിവിട്ടതായി റഷ്യൻ വാർത്താ ഏജൻസിയും സ്ഥിരീകരിച്ചിട്ടുണ്ട്.

മാരിയുപോൾ തിയേറ്ററിൽ നടന്ന റഷ്യൻ ആക്രമണത്തിൽ രക്ഷപ്പെട്ടവർക്കായി രക്ഷാപ്രവർത്തകർ ഇപ്പോഴും തിരച്ചിൽ നടത്തുകയാണെന്ന് യുക്രേനിയൻ പ്രാദേശിക ഭരണകൂടം അറിയിച്ചു. 400,000 ആളുകൾ മരിയുപോളിൽ രണ്ടാഴ്ചയിലധികമായി കുടുങ്ങിക്കിടക്കുന്നുണ്ടെന്നും, കനത്ത ബോംബാക്രമണത്തിൽ ഇവിടെ വൈദ്യുതി, വെള്ളം എന്നിവയുടെ കേന്ദ്ര വിതരണ ശൃംഖല വിച്ഛേദിക്കപ്പെട്ടെന്നും അവർ പറയുന്നു. എന്നാൽ തീയറ്ററുകൾ ആക്രമിക്കുകയോ സാധാരണക്കാരെ ലക്ഷ്യം വയ്ക്കുകയോ ചെയ്തിട്ടില്ലെന്നാണ് റഷ്യ പറയുന്നത്. അതേ സമയം തങ്ങളുടെ സൈന്യം മരിയുപോളിന് ചുറ്റും പിടിമുറുക്കിയെന്നും യുദ്ധം നഗരമധ്യത്തിൽ എത്തിയെന്നും വെള്ളിയാഴ്‌ച, റഷ്യയുടെ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
മാരിയു പോൾ ആക്രമണത്തെക്കുറിച്ച് യുഎൻ മനുഷ്യാവകാശ കാര്യാലയം പറയുന്നത്
സമാധാനപൂർണമായ ഒരു നഗരത്തിലേക്ക് ഇത് ചെയ്യുന്നത്…നൂറ്റാണ്ടുകളോളം ഓർമ്മിക്കപ്പെടാവുന്ന ഒരു ഭീകരതയാണ്.
റഷ്യയുമായുള്ള സമാധാന ചർച്ചകൾ “എളുപ്പവും മനോഹരവുമല്ല” എങ്കിലും ആവശ്യമാണ്. വെള്ളിയാഴ്ച വരെ യുക്രൈനിൽ 847 സാധാരണക്കാർ കൊല്ലപ്പെടുകയും 1,399 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎൻ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു. 112 കുട്ടികൾ കൊല്ലപ്പെട്ടതായി യുക്രേനിയൻ പ്രോസിക്യൂട്ടർ ജനറൽ ഓഫീസ് പറയുന്നു..
യുക്രെയ്‌നെ സൈനികവൽക്കരിക്കാനും അപകടകരമായ ദേശീയവാദികളായി കാണുന്നതിനെ തുടച്ചുനീക്കാനും ലക്ഷ്യമിട്ട് ഫെബ്രുവരി 24 മുതൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ “പ്രത്യേക ഓപ്പറേഷൻ” എന്ന് വിളിക്കുന്ന സൈനിക നീക്കത്തിൽ റഷ്യൻ സൈന്യത്തിന് കനത്ത നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഒരു പ്രമുഖ അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച പുലർച്ചെ ഉക്രേനിയൻ നഗരങ്ങളിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി, എന്നാൽ പുതിയ ആക്രമണങ്ങളെക്കുറിച്ച് റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.