spot_img
- Advertisement -spot_imgspot_img
Thursday, April 18, 2024
ADVERT
HomeINTERNATIONALയുകെയ്ൻ യുദ്ധം: പുടിനെ ഉപദേശകർ തെറ്റിദ്ധരിപ്പിക്കുന്നു; ഭയംമൂലം സത്യം വെളിപ്പെടുത്തുന്നില്ല

യുകെയ്ൻ യുദ്ധം: പുടിനെ ഉപദേശകർ തെറ്റിദ്ധരിപ്പിക്കുന്നു; ഭയംമൂലം സത്യം വെളിപ്പെടുത്തുന്നില്ല

- Advertisement -

വാഷിങ്ടൺ: യുക്രൈനിൽ റഷ്യയ്ക്ക് നേരിടേണ്ടിവന്ന തിരിച്ചടിയെപ്പറ്റി പ്രസിഡന്റ് വ്ളാദിമിർ പുതിനെ
ഉപദേശകർ തെറ്റായ വിവരങ്ങൾ ധരിപ്പിക്കുന്നുവെന്ന് അമേരിക്ക, റഷ്യൻ സൈന്യത്തിന് നേരിടേണ്ടിവരുന്ന
തിരിച്ചടിയെപ്പറ്റി സത്യം പറഞ്ഞാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഭയന്നാണ് തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ള കാര്യങ്ങൾ ഉപദേശകർ പുതിനെ
ധരിപ്പിക്കുന്നന്ന് വൈറ്റ് ഹൗസിലെ കമ്യൂണിക്കേഷൻസ്
ഡയറക്ടർ കേറ്റ് ബെഡിങ്ഫീൽഡ് വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു.

- Advertisement -

ശക്തമായ സൈന്യവുമായി യുക്രൈൻ അധിനിവേശം ആരംഭിച്ച റഷ്യൻ സൈന്യത്തിന് അടിപതറുകയാണ് ഇപ്പോൾ. യുദ്ധ സന്നാഹങ്ങളും ആയുധങ്ങളുമായെത്തി വളരെ പെട്ടെന്നുതന്നെ യുക്രൈനെ കീഴടക്കാം എന്നായിരുന്നു പുതിന്റെ കണക്കുകൂട്ടൽ. എന്നാൽ കാര്യങ്ങൾ അത്രകണ്ട് സുഖകരമായിരുന്നില്ല. റഷ്യൻ അതിശക്തമായിത്തന്നെ സൈന്യത്തോട്ഏറ്റുമുട്ടുകയാണ് യുക്രൈൻ സൈന്യം. കനത്ത നാശനഷ്ടമാണ് റഷ്യൻ സൈന്യത്തിനുണ്ടായത്. റഷ്യൻ സൈന്യം പിടിച്ചു എന്നവകാശപ്പെട്ടിരുന്ന പല സ്ഥലങ്ങളും യുക്രൈൻ തിരിച്ചു പിടിച്ചതായാണ് റിപ്പോർട്ട്.

- Advertisement -

ഇക്കാര്യങ്ങളൊക്കെ പുതിനെ അറിയിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതം ഭയന്നാണ് ഉപദേശകർ തെറ്റായ വിവരങ്ങൾ അദ്ദേഹത്തെ ധരിപ്പിക്കുന്നതെന്നാണ് യുഎസ് അവകാശപ്പെടുന്നത്. യുക്രൈൻ അധിനിവേശത്തിന് പിന്നാലെ റഷ്യക്കെതിരെ പാശ്ചാത്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് റഷ്യൻ സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കിയ
ആഘാതത്തെപ്പറ്റിയും പുതിനോട് തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ള കാര്യങ്ങളാണ് ഉപദേശകർ ധരിപ്പിച്ചിരിക്കുന്നതെന്ന് കേറ്റ് ബെഡിങ്ഫീൽഡ് പറഞ്ഞതായി വാഷിങ്ടൺ ടൈസ് റിപ്പോർട്ട് ചെയ്തു. യുക്രൈൻ വിഷയത്തിൽ റഷ്യയ്ക്ക് നയതന്ത്രപരമായ പിഴവാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -