51-കാരനായ ഒരു യുഎസ് റിപ്പോർട്ടർ, ബ്രെന്റ് റെനൗഡ്, ഞായറാഴ്ച ഉക്രെയിനിൽ റഷ്യൻ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ടുണ്ട്. ഇർപിനിൽ റഷ്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ റെനോഡ് കൊല്ലപ്പെടുകയും മറ്റൊരു പത്രപ്രവർത്തകന് പരിക്കേൽക്കുകയും ചെയ്തതായി കൈവ് മേഖലയിലെ പോലീസ് മേധാവി ആൻഡ്രി നെബിറ്റോവ് പറഞ്ഞു.
ന്യൂയോർക്ക് ടൈംസുമായി റെനോഡ് ഒരു അസൈൻമെന്റിലാണെന്ന് പ്രാഥമിക റിപ്പോർട്ടുകൾ പുറത്തു വന്നെങ്കിലും പ്രസിദ്ധീകരണം അത് നിക്ഷേധിച്ചു. “വാർത്തയിൽ തങ്ങൾ വളരെ ദുഃഖിതരാണെന്നും റെനൗഡ് ഒരു പ്രതിഭയുള്ള ഫോട്ടോഗ്രാഫറും ചലച്ചിത്രകാരനുമാണ്”. എന്നും സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയിൽ, ന്യൂയോർക്ക് ടൈംസ് ഡെപ്യൂട്ടി മാനേജിംഗ് എഡിറ്റർ ക്ലിഫ് ലെവി പറഞ്ഞു
.@nytimes is deeply saddened to learn of the death of an American journalist in Ukraine, Brent Renaud.
— Cliff Levy (@cliffordlevy) March 13, 2022
Brent was a talented photographer and filmmaker, but he was not on assignment for @nytimes in Ukraine.
Full statement is here. pic.twitter.com/bRcrnNDacQ
“വർഷങ്ങൾക്കുമുമ്പ് ഒരു അസൈൻമെന്റിനായി നൽകിയ ടൈംസ് പ്രസ് ബാഡ്ജ് ധരിച്ചതിനാലാണ് അദ്ദേഹം ടൈംസിൽ ജോലി ചെയ്തതെന്ന ആദ്യ റിപ്പോർട്ടുകൾ പ്രചരിച്ചത്,” NYT പങ്കിട്ട പ്രസ്താവനയിൽ പറയുന്നു.
Brent's death is a terrible loss. Brave journalists like Brent take tremendous risks to bear witness and to tell the world about the devastation and suffering caused by Russia's invasion of Ukraine.
— Cliff Levy (@cliffordlevy) March 13, 2022