Photo: Vox
ഹേഗ്ഗ്: യുദ്ധം ഉടനടി നിർത്താൻ റഷ്യയോട് അടിയന്തര ഉത്തരവിറക്കണമെന്ന ഉക്രേനിയൻ ആവശ്യത്തിൽ “എത്രയും വേഗം” തീരുമാനമെടുക്കുമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) തിങ്കളാഴ്ച പറഞ്ഞു.
ഹേഗിലെ ലോക കോടതിയുടെ ഹിയറിങ്ങ് നടപടികൾ റഷ്യ ബഹിഷ്‌കരിച്ചിരുന്നു. അതിനാൽ യുഎൻ പരമോന്നത കോടതി ആസൂത്രണം ചെയ്തതിലും ഒരു ദിവസം മുമ്പ് ഹിയറിങ് അവസാനിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് യുക്രെയ്ൻ നൽകിയ പരാതിയിൽ മേലുള്ള ഹിയറിംഗ് കോടതി അവസാനിപ്പിച്ചത്. റഷ്യയുടെ നിസ്സഹകരണത്തെ കോടതി നിശിതമായി വിമർശിച്ചു. വിധി ആർക്കനുകൂലമാകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത് (Ref. USN:L2N2VA0LU)