spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeEDITOR'S CHOICEഅഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയ്ൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ;...

അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയ്ൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ

- Advertisement -

യുക്രെയ്ൻ യുദ്ധം ആരംഭിച്ചതു മുതൽ തന്നെ ആ രാജ്യത്തോട് ഏറ്റവുമധികം സ്നേഹവും കരുതലും പ്രകടിപ്പിച്ച രാജ്യം ബ്രിട്ടനാണെന്ന് നിസ്സംശയം പറയാം. ആയുധ സഹായത്തിലും ഉപരോധകാര്യത്തിലുമൊക്കെ മറ്റു പ്രധാന യൂറോപ്യൻ രാജ്യങ്ങൾ പലതും റഷ്യയെ പിണക്കാൻ മടിച്ചു നിന്നപ്പോഴും ബ്രിട്ടന്റെ ധീരമായ നടപടികളായിരുന്നു അവയൊക്കെ സാധ്യമാക്കിയത്. ആയുധ സഹായങ്ങളും ധന സഹായവും മാത്രമല്ല, ബ്രിട്ടൻ യുക്രെയിന് നൽകിയത്, യുദ്ധം ഭയന്ന് നാടുവിടുന്ന യുക്രെയിനികൾക്ക് അഭയമൊരുക്കുന്നതിലും ബ്രിട്ടൻ മുൻകൈ എടുത്തു.

വിസ ചട്ടങ്ങളിൽ ഇളവുകൾ വരുത്തുകയും അതോടൊപ്പം, അഭയാർത്ഥി ക്യാമ്പിന്റെ മടുപ്പിക്കുന്ന അന്തരീക്ഷത്തിൽ, ജന്മനാട് വിട്ടോടിയെത്തിയവർ നരകിക്കരുതെന്ന ആഗ്രഹത്താൽ, യുക്രെയിൻ അഭയാർത്ഥികളെ വീടുകളിൽ അതിഥികളായി താമസിപ്പിക്കാൻ ബ്രിട്ടീഷ് ജനതയ്ക്ക് പ്രോത്സാഹനം നൽകുകയും ചെയ്തു. ഇതിനായി, സാമ്പത്തിക പാക്കേജിനു വരെ ബ്രിട്ടൻ തയ്യാറായി എന്നിടത്താണ് ബ്രിട്ടൻ മറ്റ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാകുന്നത്.

എന്നാൽ, ഇപ്പോൾ പുറത്തുവരുന്നത് പാലു കൊടുത്ത കൈക്ക് കടിക്കുന്ന സർപ്പങ്ങളുടെ കഥകളാണ്. അഭയം തേടിയെത്തിയ യുക്രെയിൻ യുവതികൾ, അഭയം നൽകുന്ന വീടുകളിലെ
ഗൃഹനാഥന്മാരുമായി
പ്രണയത്തിലായതോടെ കുടുംബ കലഹങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ദീർഘനാളായി തന്നോടൊപ്പം താമസിച്ച പങ്കാളി, കേവലം പത്ത് ദിവസങ്ങൾക്ക് മുൻപ് മാത്രം കണ്ടുമുട്ടിയ യുക്രെയിൻ യുവതിയുമൊത്ത് ജീവിക്കാൻ തീരുമാനിച്ചതിന്റെ അമർഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് മൂന്ന് മക്കളുടെ അമ്മ.

ലോണ ഗാർനെറ്റ് എന്ന യുവതിയാണ് ഇപ്പോൾ തന്റെ കദന കഥയുമായി എത്തിയിരിക്കുന്നത്. വെസ്റ്റ്
യോർക്ക് ഷയറിലെ ബ്രാഡ്ഫോർഡിൽ ഇവർക്കൊപ്പം ദീർഘനാളായി താമസിച്ചുവന്ന പങ്കാളി ടോണി ഗാർനെറ്റ് എന്ന 29 കാരൻ, തങ്ങളുടേ വീട്ടിൽ അഭയം തേടിയെത്തിയ 22 കാരിയായ സോഫിയ കാർക്കഡിം എന്ന യുക്രെയിൻ യുവതിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതാണ് ഇവരെ ദുഃഖത്തിലാക്കിയത്. വെറും പത്തു ദിവസങ്ങൾക്ക് മുൻപ് മാത്രം കണ്ടുമുട്ടിയ ഈ യുക്രെയിൻ യുവതിക്കൊപ്പം ബാക്കിയുള്ള ജീവിതം ജീവിച്ചു തീർക്കണം എന്നാണ് ടോണി പറയുന്നത്.

ല്പിവിൽ നിന്നും ജീവനും കൊണ്ട് ഓടിയെത്തിയ സോഫിയ പറയുന്നത്, ആദ്യ കാഴ്ച്ചയിൽ തന്നെ ടോണിയെ താൻ പ്രണയിച്ചു പോയി എന്നാണ്. തങ്ങളുടേതായ ഒരു ലോകത്ത് ജീവിക്കാൻ ആഗ്രഹിച്ചു എന്നും അവർ പറയുന്നു. ആദ്യ കാഴ്ച്ചയിൽ തന്നെ ടോണിയെ വളച്ച് തന്നിൽ നിന്നും അകറ്റാൻ സോഫിയ തീരുമാനിച്ചിരുന്നിരിക്കാം എന്നാണ് ലോണ പറയുന്നത്. എന്തായാലും, കേവലം പത്തു ദിവസം കൊണ്ടാണ് തന്റെ ജീവിതം മാറിമറിഞ്ഞതെന്നും അവർ പറയുന്നു.

അഭയാർത്ഥികളെ അതിഥികളായി സ്വീകരിക്കാനുള്ള പദ്ധതി സർക്കാർ കൊണ്ടുവന്നപ്പോൾ അത് അത്രയ്ക്ക് കാര്യമായി എടുത്തില്ല എന്ന് ലോണ പറഞ്ഞു. പിന്നീട് വാർത്തകളിൽ യുക്രെയിൻ ജനതയുടെ ദുരിതങ്ങൾ കണ്ടറിഞ്ഞപ്പോഴാണ് അത്തരത്തിലുള്ള ഒരു തീരുമാനം എടുത്തതെന്നും അവർ പറയുന്നു. കടുത്ത ദുരിതത്തിൽ, നാടും വീടും ഉപേക്ഷിച്ചെത്തുന്ന നിസ്സഹായർക്ക്, സുരക്ഷിതമായ ഒരു മേൽക്കൂരയും കുടുംബത്തിന്റെ സ്നേഹവും നൽകുന്നത് ഉത്തമമായ ഒരു കാര്യമായി താൻ കരുതി എന്നും അവർ പറയുന്നു.എന്നിട്ട്, സോഫിയ തനിക്ക് നൽകിയ പ്രതിഫലം ഇതായിരുന്നു എന്നും അവർ പറയുന്നു.

ഒരു ഐ ടി മാനേജർ ആയി ജോലി ചെയ്തിരുന്ന സോഫിയ, യുക്രെയിനിൽ നിന്നും ബെർലിനിൽ എത്തിയ ശേഷം ആഴ്ച്ചകൾ കാത്തിരുന്ന് ബ്രിട്ടീഷ് വിസ ലഭിച്ച് മാഞ്ചസ്റ്ററിൽ എത്തുന്നത് മെയ് 4 നായിരുന്നു. ഒരു ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇവർ ടോണിയുമായി ബന്ധപ്പെടുന്നതും ഇവരുടെ വീട്ടിൽ അതിഥിയായി എത്തുന്നതും. ടോണി പെട്ടെന്ന് തന്നെ സോഫിയയുമായി അടുത്തു. അതുപോലെ അവരുടേ ആറും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളും സോഫിയയുമായി അടുത്തു.

ഒരു ഐ ടി മാനേജർ ആയി ജോലി ചെയ്തിരുന്ന സോഫിയ, യുക്രെയിനിൽ നിന്നും ബെർലിനിൽ എത്തിയ ശേഷം ആഴ്ച്ചകൾ കാത്തിരുന്ന് ബ്രിട്ടീഷ് വിസ ലഭിച്ച് മാഞ്ചസ്റ്ററിൽ എത്തുന്നത് മെയ് 4 നായിരുന്നു. ഒരു ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇവർ ടോണിയുമായി ബന്ധപ്പെടുന്നതും ഇവരുടെ വീട്ടിൽ അതിഥിയായി എത്തുന്നതും. ടോണി പെട്ടെന്ന് തന്നെ സോഫിയയുമായി അടുത്തു. അതുപോലെ അവരുടേ ആറും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളും സോഫിയയുമായി അടുത്തു.

ഇവർ തമ്മിൽ കൂടുതൽ അടുക്കാൻ തുടങ്ങിയതോടെ വീടിനകത്ത് കലഹങ്ങൾ ആരംഭിച്ചു. ഇതോടെ ആ വീട്ടിൽ തുടർന്ന് താമസിക്കാൻ സാധ്യമല്ലെന്ന് സോഫിയ പറയുകയായിരുന്നു. പിന്നീട് സോഫിയയും ലോണയും തമ്മിൽ നേരിട്ടുള്ള കലഹങ്ങൾ ആരംഭിച്ചതോടെ ആ വീട്ടിൽ ലോണയ്ക്കൊപ്പം കഴിയാനാകില്ലെന്ന് സോഫിയ തീർത്തുപറയുകയായിരുന്നു. സോഫിയ പോവുകയാണെങ്കിൽ താനും വീടു വിടുകയാണെന്നു പറഞ്ഞ് പത്തു വർഷം ഒരുമിച്ച് താമസിച്ച പങ്കാളിയെ ഉപേക്ഷിച്ച്, 10 ദിവസം മുൻപ് മാത്രം കണ്ടുമുട്ടിയ സോഫിയയും ഒന്നിച്ച് ടോണിയും വീടുവിട്ടിറങ്ങി.

ലോണയെ ഓർത്ത് ദുഃഖമുണ്ടെന്നും ഇങ്ങനെയൊക്കെ സംഭവിച്ചത് ലോണയുടെ തെറ്റുകൊണ്ടല്ലെന്നും ടോണി പറയുന്നു. ആരെയും വേദനിപ്പിക്കാനായിരുന്നില്ല ഇതൊന്നും എന്നും ടോണി പറയുന്നു. എല്ലാം സംഭവിച്ചു പോയി എന്നുമാത്രമാണ് ഇപ്പോൾ അയാൾ പറയുന്നത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -