മോസ്ക്കോ – യുക്രെയ്ൻ ദൗത്യത്തിന് പ്രൊഫഷണൽ സൈനികരെയും ഉദ്യോഗസ്ഥരെയും മാത്രമേ അയച്ചിട്ടുള്ളൂവെന്ന് റക്ഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ(Vladimir Putin) വിവിധ അവസരങ്ങളിൽ പറഞ്ഞിരുന്നു. എന്നാൽ ഉക്രെയ്‌നുമായുള്ള പോരാട്ടത്തിൽ ചില നിർബന്ധിത സൈനികർ പങ്കെടുത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം ബുധനാഴ്ച സമ്മതിച്ചു. റക്ഷ്യൻ സേനയുടെ സപ്ലൈ യൂണിറ്റുകളിൽ സേവനമനുഷ്ഠിക്കുന്ന ഇവരിൽ ചിലരെ ഫെബ്രുവരി 24ന് പോരാട്ടം ആരംഭിച്ചതു മുതൽ യുക്രേനിയൻ സൈന്യം തടവിലാക്കിയിരുന്നതായും മന്ത്രാലയം അറിയിച്ചു.
എന്നാൽ സൈനിക നടപടികളിൽ നിന്ന് നിർബന്ധിതരായവരെ ഒഴിവാക്കാനുള്ള തന്റെ നിർദ്ദേശങ്ങൾ അനുസരിക്കാത്തതിന് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താനും ഉത്തരവാദികളായവരെ ശിക്ഷിക്കാനും പുടിൻ മിലിട്ടറി പ്രോസിക്യൂട്ടർമാരോട് ഉത്തരവിട്ടതായി പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവിനെ ഉദ്ധരിച്ച് ആർഐഎ വാർത്താ ഏജൻസി അറിയിച്ചു.
റഷ്യയിലെ സൈനികരുടെ അമ്മമാരുടെ ചില അസോസിയേഷനുകൾ ക്രെംലിനിൽ (പ്രസിഡൻ്റിൻ്റെ ഓഫീസ്) വിളിച്ച് യുക്രെയ്നിലെ”പ്രത്യേക സൈനിക നടപടി” യുടെ തുടക്കത്തിൽ നിരവധി നിർബന്ധിത സൈനികർ രഹസ്യമായി പോകുന്നതിനെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു, മതിയായ പരിശീലനത്തിന്റെ അഭാവത്തിൽ അവരെ യുദ്ധത്തിന് അയക്കരുതായിരുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു. ക്രെംലിനും സൈനിക അധികാരികളും ഇതുവരെ ഇത് നിഷേധിച്ചിരുന്നു. സൈന്യത്തെക്കുറിച്ച് മനഃപൂർവം ‘വ്യാജ’ വാർത്തകൾ പ്രചരിപ്പിച്ചതിന് 15 വർഷം വരെ തടവ് ശിക്ഷ വിധിക്കുന്ന നിയമം റഷ്യയുടെ പാർലമെന്റ് കഴിഞ്ഞ ആഴ്ച പാസാക്കിയിരുന്നു.
റഷ്യൻ പ്രതിരോധ മന്ത്രാലയത്തിൻ്റെ വാർത്താക്കുറിപ്പ്
“നിർഭാഗ്യവശാൽ, യുക്രെയ്നിലെ പ്രത്യേക സൈനിക നടപടിയിൽ പങ്കെടുക്കുന്ന യൂണിറ്റുകളിൽ നിർബന്ധിത സൈനികരുടെ സാന്നിധ്യത്തിന്റെ നിരവധി വസ്തുതകൾ ഞങ്ങൾ കണ്ടെത്തി. പ്രായോഗികമായി അത്തരം എല്ലാ സൈനികരെയും റഷ്യയിലേക്ക് പിൻവലിച്ചു,” ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ തടയുമെന്ന് പ്രതിരോധ മന്ത്രാലയം വാഗ്ദാനം ചെയ്യുന്നു.
നെഞ്ചിൽ തീയുമായി അമ്മമാർ
നിർബന്ധിത സൈനിക സേവനം ആരംഭിച്ചയുടൻ തന്റെ 19 വയസ്സുള്ള മകന്റെ സൈനിക യൂണിറ്റിനെ തെക്കോട്ട് റഷ്യൻ നഗരമായ കുർസ്കിലേക്ക് അയച്ചതായും തുടർന്ന് പരിശീലനത്തിനായി യുക്രേനിയൻ അതിർത്തി പട്ടണമായ ബെൽഗൊറോഡിലേക്ക് മാറ്റിയതായും അജ്ഞാതാവസ്ഥയിൽ സംസാരിക്കാൻ നിർബന്ധിതയായ ഒരു അമ്മ പറഞ്ഞു. .തനിക്ക് ലഭിച്ച കുറച്ച് ഫോൺ കോളുകൾ വിലയിരുത്തിയാൽ, അയാളെ ഇതുവരെ യുക്രെയ്‌നിലേക്ക് വിന്യസിച്ചിട്ടില്ലെന്നും അതിനായി ഒരു കരാറിലും ഒപ്പുവെച്ചിട്ടില്ലെന്നും അവർ പറയുന്നു. “നാളെ എന്ത് സംഭവിക്കുമെന്ന് എനിക്ക് ഉറപ്പില്ല,” അവൾ ടെലിഫോണിലൂടെ അറിയിച്ചതായി അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.