spot_img
- Advertisement -spot_imgspot_img
Saturday, April 13, 2024
ADVERT
HomeINTERNATIONALപോളണ്ടിൽ ശരീരം കച്ചവടമാക്കുന്നു; യുക്രെയ്ൻ വനിതകളെ കെണിയിലാക്കാൻ സ്ത്രീകളടങ്ങുന്ന സംഘം

പോളണ്ടിൽ ശരീരം കച്ചവടമാക്കുന്നു; യുക്രെയ്ൻ വനിതകളെ കെണിയിലാക്കാൻ സ്ത്രീകളടങ്ങുന്ന സംഘം

- Advertisement -

റഷ്യൻ യുദ്ധം സൃഷ്ടിച്ച പലായനത്തിന്റെ ഫലമായി യുക്രെയ്‌നിൽ നിന്ന് പോളണ്ടിലേക്കു രക്ഷപ്പെടുന്ന സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ട് ചൂഷകരും രംഗത്തിറങ്ങിയിരിക്കുന്നു. സ്ത്രീകളെയും പെൺകുട്ടികളെയും വ്യാജ വാഗ്ദാനങ്ങൾ നൽകി തങ്ങളുടെ വലയിലാക്കി ശരീര വിൽപനയ്ക്ക് ശ്രമിക്കുന്നവരുടെ എണ്ണമാണു കൂടിയിരിക്കുന്നത്. ഒറ്റയ്ക്കും കൂട്ടമായും പലരും സ്ത്രീകളെ വലയിലാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

- Advertisement -

പോളണ്ട് നഗരമായ ലുബ്ലിൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മനുഷ്യവകാശ പ്രവർത്തകയായ കാരൊലിന വേർസ്ബിൻസ്‌കയാണ് ചൂഷണത്തിന്റെ ഏറ്റവും പുതിയ മുഖം വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുന്നത്. ഗതാഗത സൗകര്യം ഏർപ്പെടുത്തി സുരക്ഷിത സ്ഥാനത്ത് എത്തിക്കാം, ജോലി വാങ്ങിനൽകാം തുടങ്ങിയ വാഗ്ദാനങ്ങളാണ് പലരും സ്ത്രീകൾക്കു മുന്നിൽവയ്ക്കുന്നത്. ഇവ വിശ്വസിക്കുന്നവരെ തങ്ങളുടെ കെണിയിൽപ്പെടുത്തി ലൈംഗിക തൊഴിലില്‍ പങ്കാളികളാക്കുക എന്നതാണ് പ്രവർത്തന പദ്ധതി.

- Advertisement -

പുരുഷൻമാർ മാത്രമല്ല. സ്ത്രീകളും യുക്രെയ്ൻ സ്ത്രീകളെ വലവീശിപ്പെടിക്കാൻ സജീവമാണെന്നും കാരൊലിൻ ചൂണ്ടിക്കാണിക്കുന്നു. അഭയാർഥി കേന്ദ്രങ്ങളിലും ബസ് സ്റ്റേഷനുകളിലും മറ്റുമാണത്രേ ശല്യം കൂടിയിരിക്കുന്നത്. നിർത്തിയിട്ടിരിക്കുന്ന കാറുകളിലേക്കു സ്ത്രീകളെ നയിക്കാൻ കൂട്ടമായി പ്രവർത്തിക്കുന്നവരുമുണ്ട്.

- Advertisement -

യുക്രെയ്‌നിൽ നിന്നുള്ള പല സ്ത്രീകളും പട്ടിണിയും കഷ്ടപ്പാടുകളും സഹിച്ചാണ് പോളിഷ് അതിർത്തിയിൽ എത്തുന്നത്. എങ്ങനെയെങ്കിലും എത്രയും വേഗം സുരക്ഷിത സ്ഥാനത്ത് എത്തുകയാണ് അവരുടെ ലക്ഷ്യം. ഇതു മുതലാക്കുക എന്നതാണു ചൂഷകരുടെ പദ്ധതി.

സംശയം തോന്നുന്നവരോട് മനുഷ്യവകാശ പ്രവർത്തകർ പേരും അഡ്രസ്സും റജിസ്റ്റർ ചെയ്യാൻ പറയുന്നു. അതോടെ പലരും ഒരു വിവരവും ഇല്ലാതെ മുങ്ങുകയാണ്. ഫെബ്രുവരി അവസാനം യുദ്ധം പൊട്ടിപ്പുറപ്പെട്ടതുമുതൽ ആയിരക്കണക്കിനു പേരാണ് ദിവസവും അതിർത്തി കടന്ന് പോളണ്ടിലേക്ക് എത്തുന്നത്. ഇവരെ സഹായിക്കാൻ പോളിഷ് പൊലീസും രംഗത്തുണ്ട്. എന്നാലും വ്യജൻമാർ പല മാർഗങ്ങളുപയോഗിച്ച് തട്ടിപ്പുമായി വിലസുകയാണ്. സൈനിക യൂണിഫോം ധരിച്ചും ചിലർ എത്തുന്നുണ്ടത്രേ. ഇവരും വാഗ്ദാനങ്ങൾ നൽകി സ്തീകളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇതു തുടർന്നാൽ ലക്ഷക്കണക്കിന് യുക്രെയ്ൻ സ്ത്രീകൾ മനുഷ്യക്കടത്തിന് ഇരയാകാമെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസവും ഇത്തരത്തിൽ കള്ളവേഷമിട്ടു വന്ന ഒരു സംഘത്തെ പിടിക്കുകയുണ്ടായി. ഫ്രഞ്ച് സൈനിക വേഷമാണ് ഇവർ ധരിച്ചിരുന്നത്. ചോദ്യം ചെയ്യലിന് ഒടുവിലാണ് ഇവരുടെ കള്ളി വെളിച്ചത്തായത്. പല കുട്ടികളും അതിർത്തി കടക്കുന്നത് പേടിച്ചരണ്ട കണ്ണുകളുമായാണ്. പലർക്കുമൊപ്പം അച്ഛനമ്മമാരില്ല. അടുത്ത ബന്ധുക്കൾ പോലുമില്ല. ഇവരെ കബളിപ്പിക്കാൻ എളുപ്പമാണ്. സ്ത്രീകൾ വേദനയും കഷ്ടപ്പാടും കൊണ്ട് അസഹനീയമായ യാതനകൾ സഹിക്കുന്നുണ്ട്. എവിടെയങ്കിലും സ്വസ്ഥമായി ഒന്നു വിശ്രമിക്കാൻ അവസരം കിട്ടിയാൽപ്പോലും വീണുപോകുന്ന അവസ്ഥയിലുള്ളവർ. ഇത്തരക്കാരെ വേഗം വീഴ്ത്താമെന്നാണ് പല അക്രമികളും കണക്കുകൂട്ടുന്നത്. ഇപ്പോഴത്തെ രീതിയിലുള്ള പരിശോധന ആണ് തുടരുന്നതെങ്കിൽ അക്രമികളെ തടയാനോ കബളിപ്പിക്കലിൽ നിന്ന് രക്ഷപ്പടുത്താനോ കഴിയില്ലെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. തീവ്ര പരിശോധനയാണ് വേണ്ടത്. യുക്രെയ്‌നിൽ നിന്ന് അവശരായി വരുന്ന പലരും സ്വന്തം സഹോദരിയോ അമ്മയോ ആണെന്നു കരുതാനുള്ള സ്‌നേഹവും കരുതലുമാണ് ഇപ്പോൾ വേണ്ടതെന്നും മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

വോളന്റിയർമാരായി അഭിനയിക്കുന്ന എല്ലാവരെയും പരിശോധിക്കാനുള്ള സംവിധാനം ഇപ്പോൾ പൊലീസിൽ ഇല്ല. ഇതും അക്രമികൾക്കു വിളയാടാൻ സൗകര്യമൊരുക്കുന്നു. മനുഷ്യാവകാശ പ്രവർത്തകർ ഓരോ കൂട്ടമായി തിരിഞ്ഞ് സഹായം വേണ്ടവർക്ക് എത്തിച്ചുകൊടുക്കാൻ കഠിനമായി പരിശ്രമിക്കുന്നുണ്ട്. എന്നാൽ, എല്ലാവരെയും സഹയിക്കാനുള്ള ആൾബലം അവർക്കില്ല. അതിർത്തിയിൽ കാണപ്പെുന്ന പലരോടും പേരോ വിലാസമോ ചോദിച്ചാൽ ഒന്നും പറയില്ല. ഫോട്ടോ എടുക്കുന്നതും അവർ തടയുന്നു. പിടിക്കപ്പെടും എന്നതിനാലാണ് അവർ റജിസ്റ്റർ ചെയ്യാനും മടിക്കുന്നത്.

റഷ്യ ആക്രമണം തുടങ്ങിയ ശേഷം 30 ലക്ഷത്തിലധികം പേർ യുക്രെയ്ൻ വിട്ടു എന്നാണു കണക്ക്. യുക്രെയ്‌നിൽ നിന്ന് റൊമാനിയയിലേക്കു രക്ഷപ്പെടാൻ ശ്രമിച്ച ആരോരുമില്ലാത്ത 500 ൽ അധികം കുട്ടികളെയും കണ്ടെത്തിയിരുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -