വാഷിംഗ്ടൺ: യുക്രെയ്ൻകാരുടെ പ്രതിരോധത്തിൽ മതിലിനോടു ചേർത്തുനിർത്തപ്പെട്ടവനെപ്പോലെയാണു റഷ്യൻ പ്രസിഡന്‍റ് പുടിനെന്ന് യുഎസ് പ്രസിഡന്‍റ് ബൈഡൻ. ഈ സാഹചര്യത്തിൽ പുടിൻ രാസ-ജൈവ ആയുധങ്ങളെ അഭയം പ്രാപിച്ചേക്കാം.
യുക്രെയ്നിൽ രാസ-ജൈവ ആയുധങ്ങളുണ്ടെന്ന് റഷ്യ നേരത്തേ ആരോപിച്ചിരുന്നു. യുക്രെയ്നിൽ ഈ ആയുധങ്ങൾ പ്രയോഗിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ആരോപണമെന്നതു വ്യക്തമാണെന്ന് ബൈഡൻ പറഞ്ഞു.