ചൈനയിൽ വൻ വിമാനാപകടം. രാജ്യത്തിന്‍റെ തെക്കുപടിഞ്ഞാറൻ നഗരമായ ചോങ്‌കിംഗിൽ, ടേക്ക് ഓഫിനിടെ ഒരു യാത്രാവിമാനം റൺവേയിൽ നിന്ന് തെന്നിമാറി. തുടര്‍ന്ന് വിമാനത്തിന്‍റെ മുന്‍ ഭാഗത്ത് വൻ തീപിടിത്തമുണ്ടായി. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
പീപ്പിൾസ് ഡെയ്‌ലി ചൈനയുടെ റിപ്പോർട്ട് പ്രകാരം 113 യാത്രക്കാരെയും 9 ജീവനക്കാരെയും വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്താക്കി. എന്നിരുന്നാലും, അപകടത്തിൽ 40 ഓളം യാത്രക്കാർക്ക് പരിക്കേറ്റു, അവരെ ചികിത്സയ്ക്കായി ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു.
ചൈനയിലെ ചോങ്‌കിംഗ് വിമാനത്താവളത്തിൽ ടിബറ്റ് എയർലൈൻസിന്‍റെ യത്രാ വിമാനമാണ് അപകടത്തിനിരയായത്. വിമാനത്തിലുണ്ടായിരുന്ന 113 യാത്രക്കാരെയും 9 ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയതായി ടിബറ്റ് എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു.
Tibet Airlines TV9833/A319/B-6425 from Chongqing to Nyingchi was on fire during take-off this morning, details still not known. CKG/ZUCK closed for now. pic.twitter.com/CPL47fmfVk
— FATIII Aviation (@FATIIIAviation) May 12, 2022
അതേസമയം, സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ടിബറ്റ് എയർലൈൻസിന്‍റെ വിമാനത്തിൽ നിന്ന് തീയും കറുത്ത പുകയും ഉയരുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. കത്തുന്ന വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കുന്നതായും ആളുകള്‍ പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോകുന്നതും വീഡിയോയിൽ കാണാം.
ജീവനക്കാരേയും യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയതായും യാത്രക്കാരിൽ കുറച്ച് പേർക്ക് നിസാര പരിക്കുകള്‍ ഉണ്ടായതായും അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. വിമാനം ടിബറ്റിലെ നൈൻചിയിലേക്ക് പോകാനിരിക്കെയാണ് തീപിടിത്തമുണ്ടായത്. അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് എയർലൈൻസ് അറിയിച്ചു.
Latest video shared on Douyin, presumably by someone onboard #TV9833, shows passengers were first evacuating from L1 slide before fire erupted near the left wing and burning the front left side of the plane. pic.twitter.com/M4hUPvuy74
— FATIII Aviation (@FATIIIAviation) May 12, 2022
അടുത്തിടെ ചൈനയില്‍ നടന്ന രണ്ടാമത്തെ വിമാനാപകടമാണ് ഇത്. മാർച്ച് 12 ന്, കുൻമിങ്ങിൽ നിന്ന് ഗ്വാങ്‌ഷുവിലേക്കുള്ള ബോയിംഗ് 737 വിമാനം തകര്‍ന്ന് ഒമ്പത് ജീവനക്കാരുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 132 പേരും കൊല്ലപ്പെട്ടിരുന്നു.