വാഷിംഗ്ടൺ: റഷ്യൻ വ്യോമ, മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന യുക്രേനിയൻ സൈന്യത്തെ ശക്തിപ്പെടുത്തുന്നതിനായി പതിറ്റാണ്ടുകൾക്ക് മുമ്പ് രഹസ്യമായി സ്വന്തമാക്കിയ സോവിയറ്റ് നിർമ്മിത വ്യോമ പ്രതിരോധ ഉപകരണങ്ങളിൽ ചിലത് യു.എസ് അയയ്ക്കുകയാണെന്ന് യു.എസ് ഉദ്യോഗസ്ഥർ അറിയിച്ചു.

SA-8 ഉൾപ്പെടെയുള്ള സംവിധാനങ്ങൾ, പതിറ്റാണ്ടുകൾ പഴക്കമുള്ളതും യു.എസ് രഹസ്യമായി നേടിയെടുത്തതുമാണ്. റഷ്യൻ സൈന്യം ഉപയോഗിക്കുന്നതും ലോകമെമ്പാടും കയറ്റുമതി ചെയ്തതുമായ സാങ്കേതികവിദ്യ പരിശോധിക്കാൻ ഇതിനാൽ അമേരിക്കക്ക് കഴിയും. പതിറ്റാണ്ടുകളായി യുഎസ് കുറച്ച് സോവിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്, അതിനാൽ അവ യുഎസ് രഹസ്യാന്വേഷണ വിദഗ്ധർക്ക് പരിശോധിക്കാനും അമേരിക്കൻ സേനയെ പരിശീലിപ്പിക്കാനും കഴിയുന്നുണ്ട്
സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് ഇത്തരത്തിലുള്ള ഉപകരണങ്ങൾ പാരമ്പര്യമായി ലഭിച്ച യുക്രെയ്നിന്റെ സൈന്യത്തിന് ആയുധങ്ങൾ പരിചിതമാണ്. അതിനാൽ അവർക്ക് അനായാസമായി അതുപയോഗിക്കാൻ കഴിയും. പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

എന്നാൽ സോവിയറ്റ് ആയുധങ്ങളുടെ അധികം അറിയപ്പെടാത്ത ആയുധപ്പുരയിലേക്ക് എത്താനുള്ള യുഎസിന്റെ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കാൻ പെന്റഗൺ വിസമ്മതിച്ചു,

ഇതിനിടയിൽ അമേരിക്കയുടെ പുതിയ നീക്കവും സെലൻസ്കിയുടെ മൂന്നാം ലോകമഹായുദ്ധമെന്ന പ്രസ്താവനയും തമ്മിൽ എന്തൊക്കെയൊ പൊരുത്തപ്പെടലുകളുണ്ടെന്നു് നിരീക്ഷകർ പറയുന്നു. ഈ പുതിയ നീക്കങ്ങൾ ലോകം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.