spot_img
- Advertisement -spot_imgspot_img
Sunday, December 10, 2023
ADVERT
HomeINTERNATIONALറഷ്യയുടെ യുദ്ധക്കപ്പൽ വ്യൂഹം യുക്രെയ്ൻ തീരത്തേക്ക്: ബോംബിങ്ങിൽ വിറച്ച് നഗരങ്ങൾ, രാസായുധ ഭീഷണി

റഷ്യയുടെ യുദ്ധക്കപ്പൽ വ്യൂഹം യുക്രെയ്ൻ തീരത്തേക്ക്: ബോംബിങ്ങിൽ വിറച്ച് നഗരങ്ങൾ, രാസായുധ ഭീഷണി

- Advertisement -

കീവ്: കീവ് നഗരത്തിൽ പീരങ്കിയാക്രമണങ്ങൾ കനത്തതോടെ ജനങ്ങൾ ബങ്കറുകളിൽ അഭയം തേടി. വരും ദിവസങ്ങളിൽ കര, വ്യോമ ആക്രമണങ്ങൾ കൂടുതൽ രൂക്ഷമാകുമെന്നാണു മുന്നറിയിപ്പ്. കിഴക്കൻ നഗരങ്ങളായ ഹർകീവിലും സുമിയിലും ചെർണീവിലും വ്യോമാക്രമണം കനത്തു. റഷ്യയുടെ പത്തോളം യുദ്ധക്കപ്പലുകൾ യുക്രെയ്ൻ തീരത്തോട് അടുക്കുന്നു.

- Advertisement -

മരിയുപോളിൽ ചെറുത്തുനിൽപ് അവസാനിപ്പിച്ചു കീഴടങ്ങാനുള്ള റഷ്യൻ നിർദേശം യുക്രെയ്ൻ തള്ളി. നഗരത്തിന്റെ ഒരു ഭാഗം റഷ്യയുടെ നിയന്ത്രണത്തിലാണ്. നിരന്തരമായ ബോംബാക്രമണത്തിൽ കെട്ടിടങ്ങളെല്ലാം തകർന്ന നഗരത്തിന്റെ തെരുവുകളിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. തിങ്കളാഴ്ച മാത്രം 8000 നഗരവാസികളെ ഒഴിപ്പിച്ചെന്നാണു കണക്ക്.

- Advertisement -

ചൊവ്വാഴ്ച രാവിലെ കീവിലെ മക്കാറിവ് പട്ടണം തിരിച്ചുപിടിച്ചതോടെ സുപ്രധാന ഹൈവേയുടെ നിയന്ത്രണം യുക്രെയ്ൻ സേനയുടെ കൈവശമായി. ഇതുമൂലം വടക്കുപടിഞ്ഞാറുനിന്നുള്ള റഷ്യൻനീക്കം തടയാനാകും.കീവ് പിടിക്കുക എന്നതാണു റഷ്യയുടെ മുഖ്യലക്ഷ്യമെന്ന് യുഎസ്, ബ്രിട്ടിഷ് സൈനിക അധികൃതർ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 300 ലേറെ വ്യോമാക്രമണം റഷ്യ നടത്തിയെന്നാണ് യുഎസ് പ്രതിരോധ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.

- Advertisement -

ഇറ്റാലിയൻ പാർലമെന്റിനെ വിഡിയോ വഴി അഭിസംബോധന ചെയ്ത സെലെൻസ്കി ഇന്നലെ ഫ്രാൻസിസ് മാർപാപ്പയുമായും ചർച്ച നടത്തി. യുദ്ധം അവസാനിപ്പിക്കാൻ മാർപാപ്പയുടെ മധ്യസ്ഥത തേടി. മരിയുപോൾ തുറമുഖം പൂർണമായും തകർന്നെന്ന് സെലെൻസ്കി പറഞ്ഞു. മൂന്നാഴ്ചയിലേറെയായി റഷ്യൻസേന വളഞ്ഞ നഗരത്തിൽ ഇതിനകം 2300 ആളുകൾ കൊല്ലപ്പെട്ടെന്നാണു വിവരം. 35 ലക്ഷത്തിലേറെ പേർ യുക്രെയ്ൻ വിട്ട് അയൽരാജ്യങ്ങളിലേക്കു പലായനം ചെയ്തപ്പോൾ 65 ലക്ഷത്തോളം പേർ രാജ്യത്തിനകത്ത് അഭയാർഥികളായി. 20 ലക്ഷം പേരും പോളണ്ടിലാണ് അഭയം പ്രാപിച്ചത്. രാജ്യത്താകെ 10 ആശുപത്രികൾ പൂർണമായി തകർന്നതായും യുക്രെയ്ൻ അറിയിച്ചു. അതിനിടെ, ചെർണോബിൽ ആണവനിലയത്തിനു സമീപം പടർന്ന കാട്ടുതീ അണച്ചതായി റഷ്യൻസേന അറിയിച്ചു.

പുട്ടിൻ രാസായുധങ്ങൾ ഉപയോഗിച്ചേക്കുമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പു നൽകി. രാസ, ജൈവായുധങ്ങൾ യുക്രെയ്നിലുണ്ടെന്ന റഷ്യയുടെ ആരോപണം അവർ അത് ഉപയോഗിക്കാൻ പോകുന്നുവെന്നതിന്റെ സൂചനയാണെന്നും ബൈഡൻ പറഞ്ഞു.

അതേസമയം, റഷ്യയുടെ ഊർജമേഖലയ്ക്കെതിരായ ഉപരോധങ്ങൾ നടപ്പാക്കുന്നതിൽ യൂറോപ്യൻ യൂണിയന് ഏകാഭിപ്രായത്തിലെത്താനായില്ല. റഷ്യൻ വാതക ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്താനാവില്ലെന്ന നിലപാടിലാണ് ജർമനിയും നെതർലൻഡ്സും. എന്നാൽ, റഷ്യയുടെ 43.1കോടി ഡോളറിന്റെ സമ്പാദ്യം നെതർലൻഡ്സ് മരവിപ്പിച്ചു. ‌തങ്ങളുടെ 78 വിമാനങ്ങൾ വിദേശരാജ്യങ്ങളിൽ പിടിച്ചെടുത്തതായി റഷ്യ സ്ഥിരീകരിച്ചു. യുക്രെയ്ൻ വിഷയത്തിൽ റഷ്യക്കെതിരായ പ്രമേയത്തിൽ യുഎൻ പൊതുസഭയിൽ ഈ ആഴ്ച വോട്ടെടുപ്പ് നടത്തും.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -