spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeINTERNATIONALറഷ്യ യുക്രെയ്നിൽ ഫോസ്ഫറസ് ബോംബുകൾ പ്രയോഗിച്ചു; നാറ്റോയുടെ സഹായം തേടി സെലൻസ്കി

റഷ്യ യുക്രെയ്നിൽ ഫോസ്ഫറസ് ബോംബുകൾ പ്രയോഗിച്ചു; നാറ്റോയുടെ സഹായം തേടി സെലൻസ്കി

- Advertisement -

കീവ്: യുക്രെയ്നിൽ റഷ്യ ഫോസ്ഫറസ് ബോംബുകൾ പ്രയോഗിച്ചതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ആക്രമണത്തിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടതായും നാറ്റോ സഖ്യത്തിനു നൽകിയ വി‍ഡിയോ സന്ദേശത്തിൽ സെലെൻസ്കി ആരോപിച്ചു. ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ തീപിടിക്കുകയും ഗുരുതരമായ പൊള്ളലേൽക്കുകയും ചെയ്യുന്നവ പൊടിപടലങ്ങൾ ഉൽപാദിക്കുന്നവയാണ് ഫോസ്ഫറസ് ബോംബുകൾ.

- Advertisement -

റഷ്യ സൈനികനീക്കം ആരംഭിച്ചിട്ട് ഒരുമാസം ആയിരിക്കെ യുക്രെയ്ന്, നാറ്റോ അനിയന്ത്രിതമായ സൈനിക സഹായം നൽകണമെന്നും സെലെൻസ്‌കി ആവശ്യപ്പെട്ടു. ‘റഷ്യ അതിന്റെ മുഴുവൻ ആയുധശേഖരവും നിയന്ത്രണങ്ങളില്ലാതെ ഞങ്ങൾക്കെതിരെ ഉപയോഗിക്കുകയാണ്. യുക്രെയ്നിലെ ജനങ്ങളെയും നഗരങ്ങളെയും രക്ഷിക്കാൻ നിയന്ത്രണങ്ങളില്ലാതെ സൈനിക സഹായം ആവശ്യമാണ്.’– സെലെൻസ്കി പറഞ്ഞു.

- Advertisement -

ഇതുവരെ നൽകിയ പ്രതിരോധ ഉപകരണങ്ങൾക്ക് പാശ്ചാത്യ സൈനിക സഖ്യത്തിലെ അംഗങ്ങൾക്ക് യുക്രെയ്ൻ പ്രസിഡന്റ് നന്ദി അറിയിച്ചു. എന്നാൽ കൂടുതൽ അപകടകാരികളായ ആയുധങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ‘നിങ്ങളുടെ വിമാനങ്ങളുടെ ഒരു ശതമാനം ഞങ്ങൾക്ക് തരാം. നിങ്ങളുടെ ടാങ്കുകളുടെ ഒരു ശതമാനവും.’– സെലെൻസ്കി അഭ്യർഥിച്ചു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -