കീവ്: യുക്രെയ്നിലെ ഷെല്ലാക്രമണത്തിൽ റഷ്യൻ മാധ്യമപ്രവർത്തക ഒക്സാന ബൗലിന കൊല്ലപ്പെട്ടു. ഇൻസൈഡർ എന്ന സ്വതന്ത്ര റഷ്യൻ വാർത്താ സ്ഥാപനത്തിന് വേണ്ടി കൈവിൽ നിന്ന് റഷ്യയുടെ യുക്രെയ്ൻ അധിനിവേശം റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ ബുധനാഴ്ച നഗരത്തിന് നേരെ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിലാണ് റഷ്യൻ പത്രപ്രവർത്തക ഒക്സാന ബൗലീന കൊല്ലപ്പെട്ടത്. ഒക്സാന ബൗലിന തലസ്ഥാനത്തെ പോഡിൽ ജില്ലയിൽ റഷ്യൻ ഷെല്ലാക്രമണം മൂലമുണ്ടായ നാശനഷ്ടങ്ങൾ രേഖപ്പെടുത്തുകയായിരുന്നു.
ബോംബാക്രമണത്തിൽ ഒരു സിവിലിയൻ കൊല്ലപ്പെടുകയും ബൗലിനയെ അനുഗമിക്കുന്നതിനിടെ പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. യുക്രെയ്നിലെ റഷ്യൻ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ ഇവാൻ നെച്ചെപുരെങ്കോ ബൗലിനയെ “ഒരു വിട്ടുവീഴ്ചയില്ലാത്തതും സത്യസന്ധയുമായ” പത്രപ്രവർത്തകയായി അനുസ്മരിച്ചു.ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സത്യസന്ധയും വിട്ടുവീഴ്ചയില്ലാത്തതുമായ പത്രപ്രവർത്തകരിൽ ഒരാളായിരുന്നു ഒക്സാന,അദ്ദേഹം ട്വീറ്റ് ചെയ്തു.
Oksana was one of the most uncompromising and honest journalists I’ve met. This tragedy seems never ending. And we are living in it. https://t.co/mqe62vr6Kq
— Ivan Nechepurenko (@INechepurenko) March 23, 2022
ബൗലിന മുമ്പ് റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ അഴിമതി വിരുദ്ധ ഫൗണ്ടേഷനിൽ പ്രവർത്തിച്ചിരുന്നു. സംഘടനയെ “തീവ്രവാദികൾ” എന്ന് റഷ്യൻ ഭരണകൂടം മുദ്രകുത്തിയതിനെ തുടർന്ന് റഷ്യ വിടാൻ നിർബന്ധിതയാകുന്നതുവരെ ഇവർ അഴിമതി വിരുദ്ധ പോരാട്ടത്തിന് മുൻ നിരയിൽ ഉണ്ടായിരുന്നു.