റഷ്യൻ സേന ആക്രമിക്കുന്നതിനെ നേരിടാൻ സഹായിക്കുന്നതിന് റഷ്യൻ നിർമ്മിത എസ് -400 മിസൈൽ പ്രതിരോധ സംവിധാനങ്ങൾ യുക്രെയ്നിലേക്ക് അയക്കാനുള്ള സാധ്യത അമേരിക്ക അനൗപചാരികമായി തുർക്കിയോട് ഉന്നയിച്ചിട്ടുണ്ടെന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട വ്വത്തങ്ങൾ പറയുന്നു. ഈ മാസം ആദ്യം സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി വെൻഡി ഷെർമന്റെ തുർക്കി സന്ദർശന വേളയിലും ഈ വിഷയം ചർച്ചയായതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി 24-ന് ആരംഭിച്ച റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനാൽ, S-300, S-400 എന്നിവയുൾപ്പെടെ റഷ്യൻ നിർമ്മിത ഉപകരണങ്ങളും സംവിധാനങ്ങളും ഉപയോഗിക്കുന്ന സഖ്യകക്ഷികളോട് അവ യുക്രെയ്നിലേക്ക് മാറ്റുന്നത് പരിഗണിക്കാൻ ബൈഡൻ ഭരണകൂടം ആവശ്യപ്പെടുന്നുണ്ട്.[Ref. USN:L5N2VM00V ]
യുക്രെയിനിനെ പിന്തുണയ്ക്കാൻ യുഎസിനും സഖ്യകക്ഷികൾക്കും എങ്ങനെ കൂടുതൽ ചെയ്യാൻ കഴിയുമെന്നും ഉഭയകക്ഷി ബന്ധം എങ്ങനെ മെച്ചപ്പെടുത്താമെന്നും ഷെർമാനും തുർക്കി ഉദ്യോഗസ്ഥരും തമ്മിൽ വിശാലമായ ചർച്ച നടന്നിരുന്നു.യുക്രെയ്‌നിന്റെ ആകാശത്തെ സംരക്ഷിക്കാൻ സഹായിക്കുന്നതിനുള്ള യുക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയുടെ അഭ്യർത്ഥനയോട് പ്രതികരിക്കാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ വിപുലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം. മറ്റ് നാറ്റോ സഖ്യകക്ഷികളുടെ പക്കലുള്ള എസ് -300 പോലുള്ള റഷ്യൻ അല്ലെങ്കിൽ സോവിയറ്റ് നിർമ്മിത വ്യോമ പ്രതിരോധ സംവിധാനങ്ങളും എസ് -400 കളും യുക്രെയ്നിലേക്ക് മാറ്റുന്നതിനുള്ള സാധ്യതയും ബൈഡൻ തേടുന്നുണ്ട്.
റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശം മൂലം തുർക്കിയും ഭീതിയിലായിരിക്കുന്ന സമയത്ത് തുർക്കിയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള പുതുക്കിയ ശ്രമത്തിന്റെ ഫലമായാണ് അമേരിക്കയുടെ ഈ നീക്കമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ റഷ്യയെ വ്രണപ്പെടുത്താതിരിക്കാൻ തുർക്കി ശ്രദ്ധാപൂർവ്വമാണ് അവരുടെ പ്രതികരണങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളതെന്ന് വിശകലന വിദഗ്ധർ പറയുന്നു. തുർക്കിക്ക് ഊർജ്ജം, പ്രതിരോധം, ടൂറിസം എന്നീ രംഗത്ത് റഷ്യയുമായി സഹകരണമുണ്ട്.
ഈ സാഹചര്യം നിലനിൽക്കുമ്പോഴും യുക്രെയ്നിന് സൈനിക ഡ്രോണുകൾ വിൽക്കുകയും കൂടുതൽ സഹ-നിർമ്മാണത്തിനുള്ള കരാറിൽ തുർക്കി ഒപ്പുവെക്കുകയും ചെയ്തു, ഇത് റഷ്യയെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സിറിയയിലെയും ലിബിയയിലെയും റഷ്യൻ നയങ്ങളെയും 2014-ൽ ക്രിമിയ പിടിച്ചടക്കിയതിനെയും തുർക്കി എതിർത്തിരുന്നു..