spot_img
- Advertisement -spot_imgspot_img
Wednesday, September 27, 2023
ADVERT
HomeINTERNATIONALയുക്രേനിയൻ Mi-24 ഹെലികോപ്റ്റർ ബെൽഗൊറോഡ് ആക്രമിച്ചപ്പോൾ റഷ്യൻ വ്യോമ പ്രതിരോധം പരാജയപ്പെട്ടത് എന്തുകൊണ്ട്?

യുക്രേനിയൻ Mi-24 ഹെലികോപ്റ്റർ ബെൽഗൊറോഡ് ആക്രമിച്ചപ്പോൾ റഷ്യൻ വ്യോമ പ്രതിരോധം പരാജയപ്പെട്ടത് എന്തുകൊണ്ട്?

- Advertisement -

ഏപ്രിൽ 1-ന്, ഉക്രേനിയൻ എംഐ-24 ഹെലികോപ്റ്റർ ഫ്ളീറ്റ് നിശ്ശബ്ദമായി റഷ്യൻ പ്രദേശത്ത് വളരെ ദൂരം കടന്ന് റഷ്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കണ്ണിൽപ്പെടാതെ ബെൽഗൊറോഡിലെ പെട്രോളിയം ഡിപ്പോയെ  ആക്രമിച്ചു. ആക്രമണത്തിന് തൊട്ടുപിന്നാലെ, റഷ്യൻ വ്യോമ പ്രതിരോധ സംവിധാനത്തിന് ഈ സായുധ ഹെലികോപ്റ്ററുകൾ കണ്ടെത്താനാകാത്തത് എന്തുകൊണ്ട് എന്ന് ഉൾപ്പെടെ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു.  Mi-24ഹെലികോപ്റ്റർ വളരെ പഴക്കമുള്ളതും ഇവയെ കണ്ടെത്തുന്നത് വളരെ എളുപ്പമാണ്.

- Advertisement -

- Advertisement -

എന്നാൽ താഴ്ന്ന് പറക്കുന്ന ഹെലികോപ്റ്ററുകൾ  റഡാറിൽ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും ബെൽഗൊറോഡ് പോലുള്ള ഒരു പ്രദേശത്തിന് ഇതിലും ബുദ്ധിമുട്ടാണെന്നും സൈനിക വിദഗ്ധനായ യൂറി പോഡോല്യാക്ക പറയുന്നു.   ഈ പ്രദേശം കുന്നുകൾ നിറഞ്ഞതാണ്, അതിനാൽ ഭൂപ്രദേശത്തിൻ്റെ ഉയർച്ചതാഴ്ച്ചകൾ നുഴഞ്ഞുകയറ്റ വിമാനങ്ങൾക്ക് അനുയോജ്യമാണെന്ന് അദ്ദേഹം പറയുന്നു.

- Advertisement -

യൂറി പോഡോല്യാക്കയുടെ വാക്കുകൾ

ഖാർകിവ് മേഖലയുടെ വടക്കുപടിഞ്ഞാറ് നിന്ന് – യുക്രെയ്നിലെ സായുധ സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് നിന്ന് 40 കിലോമീറ്റർ ദൂരമുണ്ട്. Mi-24 യുക്രെയ്ൻ സ്ക്വാഡ്രൺ ഏകദേശം 8 മിനിറ്റിനുള്ളിൽ ഈ  ദൂരം കടന്നു.  ഹെലിക്കോപ്റ്റർ വളരെ താഴ്ന്ന നിലയിലേക്ക് ഇറങ്ങുന്നതിന് എടുത്ത വളരെ കുറഞ്ഞ സമയം കാരണം, റഡാറുകൾക്ക് ഇവയെ കണ്ടെത്താനായില്ല.

മാത്രമല്ല ഇക്കാലത്ത് യുക്രെയ്നുമായുള്ള അതിർത്തി പങ്കിടുന്ന പ്രദേശത്ത് റഷ്യൻ ഹെലികോപ്റ്ററുകൾ പലപ്പോഴും പറക്കുന്നുമുണ്ട്. യുക്രെയ്നിൻ്റെ സായുധ സേനയിലും റഷ്യൻ സൈന്യത്തിലും Mi-24 ഉണ്ട്.  റഷ്യൻ വിമാനം ഒരു യുദ്ധ ദൗത്യം കഴിഞ്ഞ് മടങ്ങുന്നതിന് ഇതിലെയാണ് ഫ്ലൈറ്റ് പാത സൃഷ്ടിച്ചിരിക്കുന്നത്. അതു കൊണ്ട് ഇത് യുക്രേനിയൻ ആണോ റഷ്യൻ Mi-24 ആണോ എന്ന് നിർണ്ണയിക്കാൻ പ്രയാസമാണ്.  മാത്രമല്ല, റഷ്യൻ മണ്ണിലേക്ക് യുക്രേനിയൻ ഹെലികോപ്റ്ററുകൾ നടത്തിയ റെയ്ഡുകളൊന്നും ഇന്നുവരെ ഉണ്ടായിട്ടില്ല.
എന്നിരുന്നാലും ഈ ആക്രമണം വളരെ  ആശ്ചര്യപ്പെടുത്തുന്നതാണ്. എന്തായാലും, യുക്രേനിയൻ ഹെലികോപ്റ്റർ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് എന്തുകൊണ്ട് വെടിവച്ചിടാൻ സാധിച്ചില്ല എന്ന ചോദ്യം അവിടെത്തന്നെ നിലനിൽക്കും. യുക്രേനിയൻ സൈന്യം സദാ ജാകരൂകരാണെന്നാണ് കണക്കാക്കപ്പെടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -