spot_img
- Advertisement -spot_imgspot_img
Wednesday, September 27, 2023
ADVERT
HomeINTERNATIONALസൗദിയിൽ വീണ്ടും ഹൂതി ആക്രമണം; എണ്ണ ടാങ്കുകൾക്ക് തീപിടിച്ചു

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; എണ്ണ ടാങ്കുകൾക്ക് തീപിടിച്ചു

- Advertisement -

റിയാദ് : യെമനിലെ ഹൂതികളുടെ ആക്രമണത്തിൽ ജിദ്ദയിലെ അരാംകോ എണ്ണവിതരണ കേന്ദ്രത്തിലെ 2 ടാങ്കുകൾക്കു തീപിടിച്ചതായും വൻതോതിൽ നാശനഷ്ടങ്ങൾക്കിടയാക്കാതെ തീയണച്ചതായും സൗദി അറിയിച്ചു. ഇന്നു നടക്കാനിരിക്കുന്ന ഫോർമുല വൺ സൗദി അറേബ്യൻ ഗ്രാൻഡ് പ്രീയിൽ മാറ്റമില്ലെന്നും അധികൃതർ വ്യക്തമാക്കി.

- Advertisement -

സൗദി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള അരാംകോ ലക്ഷ്യമിട്ട് കഴിഞ്ഞ ആഴ്ചകളിൽ നടത്തിയ ആക്രമണം എണ്ണ ഉൽപാദനത്തെ ബാധിച്ചിരുന്നു. വെള്ളിയാഴ്ച മാത്രം സൗദിയുടെ വിവിധ മേഖലകളിൽ ഹൂതികളുടെ 16 ആക്രമണങ്ങളാണ് അറബ് സഖ്യസേന തടഞ്ഞത്. അന്നത്തെ ആക്രമണത്തിൽ ജിസാനിലെ വൈദ്യുതി വിതരണ കേന്ദ്രത്തിനു തീപിടിച്ചു. ഈ മാസം 11, 19, 20 ദിവസങ്ങളിലും ആക്രമണമുണ്ടായി.

- Advertisement -

ഇറാൻ പിന്തുണയോടെ ഹൂതികളുടെ ആക്രമണം തുടരുകയാണെന്നും എണ്ണ വിതരണ കേന്ദ്രത്തിലെ ആക്രമണത്തിലൂടെ ആഗോള ഊർജ സുരക്ഷയെയും സമ്പദ് വ്യവസ്ഥയെയുമാണ് ഹൂതികൾ ലക്ഷ്യംവയ്ക്കുന്നതെന്നും സഖ്യസേന വക്താവ് ബ്രിഗേഡിയർ കേണൽ തുർക്കി അൽ മാലികി ആരോപിച്ചു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -