spot_img
- Advertisement -spot_imgspot_img
Tuesday, November 28, 2023
ADVERT
HomeACCIDENTകാനഡയിൽ വൻ വാഹനാപകടം: 5 ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു; രണ്ടു പേരുടെ നില ഗുരുതരം

കാനഡയിൽ വൻ വാഹനാപകടം: 5 ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു; രണ്ടു പേരുടെ നില ഗുരുതരം

- Advertisement -

Photo: OPP

- Advertisement -

കാനഡയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു.   ഒന്റാറിയോ ഹൈവേയിൽ ശനിയാഴ്ചയായിരുന്നു അപകടം. എഴ് വിദ്യാർത്ഥികളുമായി പോവുകയായിരുന്ന കാർ  ട്രക്കർ ട്രെയിലറിൽ ഇടിക്കുകയായിരുന്നു.  മൂന്ന് പേർ തൽസമയം മരിച്ചു.  രണ്ട് പേർ ആശുപത്രിയിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തെക്കുറിച്ച് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയയാണ് അറിയിച്ചത്.  ശനിയാഴ്ചയാണ് ഈ ദാരുണമായ അപകടമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

- Advertisement -

ഹർപ്രീത് സിംഗ്, ജസ്പീന്ദർ സിംഗ്, കരൺപാൽ സിംഗ്, മോഹിത് ചൗഹാൻ, പവൻ കുമാർ എന്നിവരാണ് അപകടത്തിൽ മരിച്ച വിദ്യാർത്ഥികളെന്ന് തിരിച്ചറിഞ്ഞതായി ക്വിന്റേ വെസ്റ്റ് ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) അറിയിച്ചു.  നിലവിൽ അഞ്ച് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്.  അവിടെനിന്ന് റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കും.  അപകടത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

- Advertisement -

ഇന്ത്യൻ എംബസി അനുശോചനം രേഖപ്പെടുത്തി

അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതായി ഇന്ത്യൻ ഹൈക്കമ്മീഷണർ ട്വിറ്ററിൽ കുറിച്ചു, ഇരകളുടെ സുഹൃത്തുക്കൾക്ക് ടൊറന്റോയിലെ ഇന്ത്യൻ എംബസി എല്ലാ സഹായവും നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഈ അപകടത്തിന് ശേഷം, കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ട്വീറ്റ് ചെയ്തു, “കാനഡയിൽ ഹൃദയഭേദകമായ ദുരന്തം: ശനിയാഴ്ച ടൊറന്റോയ്ക്ക് സമീപം വാഹനാപകടത്തിൽ 5 ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു.  പരിക്കേറ്റ മറ്റു രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.  മരിച്ചവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം അറിയിക്കുന്നു.. അവരുടെ കുടുംബാംഗങ്ങളെയും അറിയിച്ചിട്ടുണ്ട്.  സഹായത്തിനായി ഇവരുടെ സുഹൃത്തുക്കളുമായി ടീം ബന്ധപ്പെട്ടിരിക്കുന്നു.”

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -