spot_img
- Advertisement -spot_imgspot_img
Wednesday, April 17, 2024
ADVERT
HomeINTERNATIONALകുവൈത്തിൽ താമസ സ്ഥലങ്ങളില്‍ വ്യാപക പരിശോധന ; 328 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്തിൽ താമസ സ്ഥലങ്ങളില്‍ വ്യാപക പരിശോധന ; 328 പ്രവാസികള്‍ അറസ്റ്റില്‍

- Advertisement -

കുവൈത്ത് സിറ്റി : കുവൈത്തില്‍ അനധികൃത താമസക്കാരായ പ്രവാസികളെയും തൊഴില്‍ നിയമ ലംഘകരെയും കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുന്നു. വെള്ളിയാഴ്ച 328 പേരെ വിവിധ സ്ഥലങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച സൂര്യോദയത്തിന് മുമ്പും പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധന നടന്നിരുന്നു.

- Advertisement -

നിയമ ലംഘകര്‍ക്ക് പുറമെ വിവിധ കേസുകളില്‍ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നവരും അറസ്റ്റിലായവെരില്‍ ഉള്‍പ്പെടുന്നു. അഹ്‍മദി ഗവര്‍ണറേറ്റിലെ അല്‍ വഫ്റ, മിന അബ്‍ദുല്ല ഏരിയകളില്‍ പബ്ലിക് സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 162 പേരെ പിടികൂടി. വിവിധ നിയമ ലംഘനങ്ങള്‍ ഇവരില്‍ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 166 പേരെയാണ് അറസ്റ്റ് ചെയ്തത്. 109 പേര്‍ താമസ രേഖകളുടെ കാലാവധി കഴിഞ്ഞവെരായിരുന്നു. മൂന്ന് പേരില്‍ നിന്ന് ലഹരി വസ്‍തുക്കള്‍ പിടികൂടി. ഇവെരില്‍ മറ്റ് നിയമ ലംഘനങ്ങളും കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

- Advertisement -

കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അഹ്‍മദ് നവാഫ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രാകരമാണ് രാജ്യവ്യാപക പരിശോധന നടക്കുന്നത്. താമസ നിയമലംഘകര്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ നിയമങ്ങള്‍ ലംഘിക്കുന്നവെര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഗതാഗത നിയമ ലംഘകരെ പിടികൂടാനുള്ള പ്രത്യേക പരിശോധനകളും തുടരുന്നുവെന്നും സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും രാജ്യത്ത് ഒരുപോലെ സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നും അറിയിച്ചിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -