spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeINTERNATIONALഎമിറേറ്റ്‌സ് ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് വീട്ടിലെത്തി ചെക്ക് ഇന്‍ ചെയ്യും ; ലഗേജും എടുക്കും

എമിറേറ്റ്‌സ് ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് വീട്ടിലെത്തി ചെക്ക് ഇന്‍ ചെയ്യും ; ലഗേജും എടുക്കും

- Advertisement -

ദുബൈ: എമിറേറ്റ്‌സില്‍ യാത്ര ചെയ്യുന്ന ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് അധികൃതര്‍ വീട്ടിലെത്തി ചെക്ക് ഇന്‍ ചെയ്തു തരും. രേഖകളും ബാഗുകളും പരിശോധിക്കുകയും ബോര്‍ഡിങ് പാസ് തരികയും ചെയ്യും. തിരിച്ചു പോകുമ്പോള്‍ ലഗേജ് അവരുടെ വാഹനത്തില്‍ കൊണ്ടു പോകുകയും ചെയ്യും.

- Advertisement -

ദുബൈയിലും ഷാര്‍ജയിലും താമസിക്കുന്ന യാത്രക്കാര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. വിമാനത്തില്‍ കയറുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് എത്തിയാല്‍ മതി. യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലേക്കുള്ള വാഹന സൗകര്യവും കമ്പനി നല്‍കും. യാത്രയ്ക്ക് 24 മണിക്കൂര്‍ മുമ്പെങ്കിലും ഹോം ചെക്ക് ഇന്‍ ബുക്ക് ചെയ്യണം. ഈ സേവനം തികച്ചും സൗജന്യമായിരിക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -