spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeINTERNATIONALസൗദിയില്‍ 831 പേര്‍ക്ക് കൂടി കൊവിഡ് , രണ്ട് മരണം

സൗദിയില്‍ 831 പേര്‍ക്ക് കൂടി കൊവിഡ് , രണ്ട് മരണം

- Advertisement -

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) പുതുതായി 831 പേര്‍ക്ക് കൂടി കൊവിഡ്(Covid 19) സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു(Covid Death). നിലവിലെ രോഗികളില്‍ 804 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,83,907 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,64,898 ആയി ഉയര്‍ന്നു.

- Advertisement -

ആകെ മരണസംഖ്യ 9,185 ആയി. രോഗബാധിതരില്‍ 9,824 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 114 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 23,648 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 376, ദമ്മാം 109, ജിദ്ദ 104, ഹുഫൂഫ് 44, മക്ക 23, അബഹ 23, മദീന 20, അല്‍ഖര്‍ജ് 11, ത്വാഇഫ് 9, ദഹ്‌റാന്‍ 9 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 66,646,196 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,703,460 ആദ്യ ഡോസും 25,070,671 രണ്ടാം ഡോസും 14,872,065 ബൂസ്റ്റര്‍ ഡോസുമാണ്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -