spot_img
- Advertisement -spot_imgspot_img
Wednesday, November 29, 2023
ADVERT
HomeACCIDENTവീഡിയോ: 132 പേരുമായി പോയ ചൈനയുടെ ഈസ്റ്റേൺ ബോയിംഗ് വിമാനം ഗുവാങ്‌സി പ്രവിശ്യയിൽ തകർന്നുവീണു: വിമാനം...

വീഡിയോ: 132 പേരുമായി പോയ ചൈനയുടെ ഈസ്റ്റേൺ ബോയിംഗ് വിമാനം ഗുവാങ്‌സി പ്രവിശ്യയിൽ തകർന്നുവീണു: വിമാനം പൂർണ്ണമായി കത്തി നശിച്ചു

- Advertisement -

Photo: Reuters

- Advertisement -

132 പേരുമായി പോയ ചൈന ഈസ്റ്റേൺ ബോയിംഗ് 737-800 തിങ്കളാഴ്ച തെക്കൻ ചൈനയിൽ തകർന്നു വീണതായി അധികൃതർ അറിയിച്ചു.ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ FlightRadar24.com-ൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, ചൈന ഈസ്റ്റേണിന്റെ ഫ്ലൈറ്റ് നമ്പർ 5735 വിമാനം ഏകദേശം 30,000 അടി ഉയരത്തിൽ യാത്ര ചെയ്യുകയായിരുന്നു. അപകടം സംഭവിച്ച് ഒന്നര മിനിറ്റിനുള്ളിൽ വിമാനം തകർന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

- Advertisement -

- Advertisement -

ചൈനയിലെ സിവിൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ പ്രകാരം 123 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ടെങ് കൗണ്ടിയിലെ വുഷൂ നഗരത്തിന് സമീപമാണ് അപകടം.

പടിഞ്ഞാറൻ പ്രവിശ്യയായ യുനാനിലെ കുൻമിങ്ങിൽ നിന്ന് കിഴക്കൻ തീരത്തെ വ്യവസായ കേന്ദ്രമായ ഗ്വാങ്‌ഷൂവിലേക്ക് പോകുകയായിരുന്നു വിമാനമെന്ന് സിഎഎസിയുടെ പ്രസ്താവനയിൽ പറയുന്നു.അപകടത്തിൽ താൻ ഞെട്ടിപ്പോയെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് പറഞ്ഞു.

2015 ജൂണിലാണ് ബോയിംഗ് 737-800 വിമാനം ചൈന ഈസ്റ്റേണിലേക്ക് എത്തിച്ചു. ആറ് വർഷത്തിലേറെയായി വിമാനം സർവ്വീസ് നടത്തുന്നുണ്ട്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -