- Advertisement -spot_imgspot_img
Thursday, May 26, 2022
ADVERT
HomeINTERNATIONALമൂന്നാം ലോകമഹായുദ്ധത്തിൻ്റെ സൂചന: ചൈന അക്രമിക്കുമോയെന്ന് ഭയം; അമേരിക്ക 2,200  സൈനികരെ ഓസ്ട്രേലിയയിലേക്ക് ആയച്ചു

മൂന്നാം ലോകമഹായുദ്ധത്തിൻ്റെ സൂചന: ചൈന അക്രമിക്കുമോയെന്ന് ഭയം; അമേരിക്ക 2,200  സൈനികരെ ഓസ്ട്രേലിയയിലേക്ക് ആയച്ചു

ചൈന ഓസ്ട്രേലിയയെ ആക്രമിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനിടയിൽ അമേരിക്കയ്ക്കും സൈനികരെ അങ്ങോട്ടേക്ക് അയച്ചു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്തുണ നല്‍കി ചൈനയും യുദ്ധരംഗത്തേക്ക് കടക്കുമോയെന്ന ആശങ്കയിലാണ് ലോകം. കഴിഞ്ഞ തിങ്കളാഴ്ച തായ്‍വാന്‍റെ ആകാശത്തേക്ക് 13 യുദ്ധവിമാനങ്ങള്‍ അയച്ച ചൈനയുടെ നടപടി ലോകം ആശങ്കയോടെയാണ് കാണുന്നത്. അതിനിടെ ചൈന ഓസ്ട്രേലിയയിലേക്ക് സൈനിക നീക്കം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് യുഎസ് ഓസ്ട്രേലിയയിലേക്ക് 2,200 സൈനികരെ അയച്ചു. ചൈനയും ഓസ്‌ട്രേലിയയും തമ്മിലുള്ള യുദ്ധത്തിന്‍റെ ഭയം വർദ്ധിക്കുന്നതിനാലാണ് യുഎസ് നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തോടെ ലോകത്ത് പിരിമുറുക്കം കൂടുകയാണ്. വരും വർഷങ്ങളിൽ തായ്‌വാൻ ആക്രമിക്കാൻ ചൈന തയ്യാറെടുക്കുമെന്ന ആശങ്കയും ശക്തമാണ്. സംഘര്‍ഷങ്ങള്‍ മൂര്‍ച്ചിക്കുന്നതിനിടെയാണ് യുഎസ് സൈനികര്‍ ഓസ്ട്രേലിയയിലേക്ക് പറന്നത്. ഇവര്‍ ഓസ്‌ട്രേലിയയുടെ വടക്കൻ പ്രദേശത്ത് കേന്ദ്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്‌ളാഡിമിർ പുടിൻ ഉക്രെയ്‌നിൽ നിന്ന് പൂർണമായി പിൻവാങ്ങുമ്പോൾ മാത്രമേ റഷ്യയ്‌ക്കെതിരായ യുഎസിന്‍റെ ഉപരോധം മാറ്റുകയൊള്ളൂവെന്ന് ആന്‍റണി ബ്ലിങ്കെൻ അറിയിച്ചു. ഉക്രൈന്‍റെ കാര്യത്തില്‍  ചരിത്രത്തിന്‍റെ തെറ്റായ വശത്താണ് ചൈനയെന്നും ബിങ്കന്‍ ആരോപിച്ചു. ഈ യുദ്ധത്തില്‍ ചൈന ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഭൗതീക പിന്തുണ നൽകുന്നുവെങ്കിൽ, അത് അതിലും മോശമായിരിക്കും. ഞങ്ങൾ വളരെ ശ്രദ്ധയോടെയാണ് ചൈനയുടെ നീക്കം വീക്ഷിക്കുന്നതെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ പറഞ്ഞു. 

യുഎസ് ഉക്രൈനില്‍ അതിവരഹസ്യമായി രാസ/ജൈവായുധങ്ങള്‍ നിര്‍മ്മിക്കുകയാണെന്ന് റഷ്യ ആരോപിച്ചിരുന്നു. തൊട്ട് പിന്നാലെ ചൈന ഈ ആരോപണം ആവര്‍ത്തിക്കുകയും യുഎസിനോട് പിന്‍മാറാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ റഷ്യ ചൈനയോട് ഡ്രോണ്‍ അടക്കമുള്ള ഉപകരണങ്ങളും സാമ്പത്തിക സഹായവും അഭ്യർത്ഥിച്ചതായി യുഎസും വെളിപ്പെടുത്തിയിരുന്നു. റഷ്യ, ചൈനയോട് യുദ്ധ ഡ്രോണുകൾ ആവശ്യപ്പെട്ടതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. ചൈനയില്‍ അതിവിപുലമായ ഡ്രോണ്‍ വ്യവസായം നിലവിലുണ്ട്. കൂടാതെ സൗദി അറേബ്യ, പാകിസ്ഥാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങള്‍ക്ക് ആളില്ലാ വിമാനങ്ങളും വിതരണം ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ വർഷങ്ങളിൽ പാശ്ചാത്യ വിരുദ്ധ സഖ്യം വികസിപ്പിച്ച റഷ്യക്ക് സഹായം നൽകുന്നതിൽ ചൈന ഉത്സാഹം പ്രകടിപ്പിക്കുന്നതായി യുഎസ് സഖ്യകക്ഷികളെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായ യാങ് ജിയേച്ചിയും തമ്മിൽ ഏഴു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ യുഎസ്, ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയുടെ ഭീഷണി നേരിടാന്‍ ഓസ്ട്രേലിയയുടെയും ജപ്പാന്‍റെയും നേതൃത്വത്തില്‍ സഖ്യ രൂപീകരണ നീക്കവും കഴിഞ്ഞ വര്‍ഷം ഉരുത്തിരിഞ്ഞിരുന്നു. ചൈനയുമായുള്ള സംഘർഷം ഒഴിവാക്കേണ്ടതില്ലെന്നായിരുന്നു ഓസ്ട്രേലിയന്‍ പ്രതിരോധ മന്ത്രി പീറ്റർ ഡട്ടൺ (Peter Dutton) നല്‍കിയ മുന്നറിയിപ്പ്. 

ഞങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ചൈന സൈനികമോ മറ്റ് സഹായമോ റഷ്യയ്ക്ക് നൽകിയാൽ,  പ്രത്യേകിച്ച് ഉപരോധങ്ങൾ ലംഘിക്കുകയോ അല്ലെങ്കിൽ യുദ്ധശ്രമങ്ങളെ പിന്തുണയ്ക്കുകയോ ചെയ്താൽ അവര്‍ കാര്യമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി ആവര്‍ത്തിച്ചു. 

- Advertisement -
- Advertisement -spot_img
Stay Connected
16,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: