spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeINTERNATIONALസൗദി അറേബ്യയില്‍ മലയാളി കായിക അധ്യാപകന്‍ മരിച്ചു

സൗദി അറേബ്യയില്‍ മലയാളി കായിക അധ്യാപകന്‍ മരിച്ചു

- Advertisement -

റിയാദ്: മലയാളിയായ കായിക അധ്യാപകന്‍ സൗദി അറേബ്യയില്‍ മരിച്ചു. റിയാദിലെ യാര ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപകനായിരുന്ന തൃശൂര്‍ കുന്നംകുളം കിടങ്ങൂര്‍ പി.എസ്.പി കൂനംചാത്ത് വീട്ടില്‍ ശിവദാസിന്റെ മകന്‍ പ്രജി ശിവദാസ് (38) ആണ് മരിച്ചത്.

- Advertisement -

കഴിഞ്ഞ പത്തു വര്‍ഷമായി റിയാദില്‍ അദ്ധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു പ്രജി ശിവദാസ്. മരണം സംഭവിക്കുന്നതിന് നാലുദിവസം മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യയും മകനും നാട്ടില്‍ നിന്നെത്തിയത്. രക്തസമ്മർദ്ദം കൂടിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രജിയെ, തിങ്കളാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യവും തളർച്ചയും കൂടി. തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നു.

- Advertisement -

റിയാദിലെ കായിക മേഖലയില്‍ സജീവമായിരുന്ന പ്രജി മികച്ച ബാസ്‌കറ്റ്ബോള്‍ കളിക്കാരന്‍ കൂടിയായിരുന്നു. കേരള സംസ്ഥാന തലത്തിലുള്ള ടൂർണമെന്റുകളിൽ പങ്കെടുത്തിരുന്ന അദ്ദേഹം, കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബാസ്കറ്റ്ബോൾ കോച്ചായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സിബിഎസ്ഇ നാഷണല്‍, സോണല്‍ തല മത്സരങ്ങളിലേക്ക് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു.

- Advertisement -

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് കൊച്ചിയിൽ എത്തിക്കും. തുടര്‍ന്ന് ഉച്ചക്ക് ശേഷം മൂന്നുമണിക്ക് സ്വദേശത്ത് സംസ്‌കരിക്കും. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്. ഊരാളി ബാന്‍ഡ് സംഗീതജ്ഞന്‍ സജി ശിവദാസ് സഹോദരനാണ്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -