spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeINTERNATIONALസൗദിയിൽനിന്ന് പ്രവാസികൾ പണമയക്കുന്നത് കുറഞ്ഞു

സൗദിയിൽനിന്ന് പ്രവാസികൾ പണമയക്കുന്നത് കുറഞ്ഞു

- Advertisement -

റിയാദ്: സൗദി അറേബ്യയില്‍ തൊഴിലെടുക്കുന്ന വിദേശികൾ സ്വദേശങ്ങളിലേക്ക് പണം അയക്കുന്നതിൽ കുറവ്. ഒക്ടോബറിൽ ആകെ അയച്ചത് 1,124 കോടി റിയാല്‍ ആണെന്ന് സൗദി സെൻട്രൽ ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

- Advertisement -

ഇത് കഴിഞ്ഞ എട്ടു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ തുകയാണ്. ഈ വർഷം ഫെബ്രുവരിയില്‍ വിദേശികള്‍ 1,120 കോടി റിയാല്‍ സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു. ഇതിനു ശേഷം വിദേശികളുടെ പണം അയക്കുന്നതിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറവാണ് കഴിഞ്ഞ മാസത്തേത്.

- Advertisement -

ഈ വര്‍ഷം ജനുവരി മുതല്‍ ഒക്‌ടോബര്‍ വരെയുള്ള 10 മാസക്കാലത്ത് പ്രവാസികള്‍ 12,266 കോടി റിയാലാണ് സ്വദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇക്കൊല്ലം വിദേശികള്‍ അയച്ച പണത്തില്‍ 5.5 ശതമാനം കുറവ് രേഖപ്പെടുത്തി.

- Advertisement -

കഴിഞ്ഞ കൊല്ലം ആദ്യത്തെ പത്തു മാസക്കാലത്ത് വിദേശികള്‍ 12,980 കോടി റിയാല്‍ അയച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ വര്‍ഷം വിദേശികള്‍ അയച്ച പണത്തില്‍ 714 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി.

സൗദി അറേബ്യയിൽ ഒരു കോടിയോളമാണ് വിദേശികളുടെ ജനസംഖ്യ. അതിൽ 28 ലക്ഷമാണ് ഇന്ത്യാക്കാരുടെ എണ്ണം. നൂറ്റമ്പതോളം രാജ്യങ്ങളിൽനിന്നുള്ളവർ സൗദിയിൽ തൊഴിലെടുക്കുന്നുണ്ട്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -