spot_img
- Advertisement -spot_imgspot_img
Thursday, April 25, 2024
ADVERT
HomeINTERNATIONALസൗദിയില്‍ 130 പേര്‍ക്ക് കൊവിഡ്, ഒരു മരണം

സൗദിയില്‍ 130 പേര്‍ക്ക് കൊവിഡ്, ഒരു മരണം

- Advertisement -


റിയാദ്:
സൗദി അറേബ്യയില്‍ പുതുതായി 130 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 209 പേര്‍ കൂടി രോഗമുക്തരായി. രോഗബാധിതരില്‍ ഒരാള്‍ മരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 811,642 ആയി. ആകെ രോഗമുക്തരുടെ എണ്ണം 798,381 ആയി ഉയര്‍ന്നു.

- Advertisement -

ആകെ മരണസംഖ്യ 9,265 ആയി. രോഗബാധിതരില്‍ 3,996 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 84 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 8,318 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 32, ജിദ്ദ 20, ദമ്മാം 15, ത്വാഇഫ് 6, ഹുഫൂഫ് 6, മദീന 5, മക്ക 4, അബ്ഹ 4, ഹാഇല്‍ 3, ബുറൈദ 3, അല്‍ബാഹ 3, തബൂക്ക് 2, അറാര്‍ 2, ജീസാന്‍ 2, നജ്‌റാന്‍ 2, ഖോബാര്‍ 2, ദഹ്‌റാന്‍ 2, ഖര്‍ജ് 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -