spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeINTERNATIONALസൗദിയില്‍ ചെറുവിമാനം കടലില്‍ തകര്‍ന്നു വീണു

സൗദിയില്‍ ചെറുവിമാനം കടലില്‍ തകര്‍ന്നു വീണു

- Advertisement -

റിയാദ്: സൗദി ഏവിയേഷന്‍ ക്ലബ്ബിന്റെ ചെറുവിമാനം കടലില്‍ തകര്‍ന്നു വീണു. സൗദിയില്‍ അസീര്‍ മേഖലയിലെ അല്‍ ഹരീദയിലാണ് ഏവിയേഷന്‍ ക്ലബ്ബിന്റെ എച്ച് ഇസെഡ്-എസ്എഎല്‍ എന്ന ചെറുവിമാനം തകര്‍ന്നുവീണത്.

- Advertisement -

വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.38ന് അല്‍ ഹുദൈദയിലെ ഏവിയേഷന്‍ ക്ലബ്ബിന്റെ എയര്‍സ്ട്രിപ്പിന് സമീപം കടലില്‍ അപകടമുണ്ടായത്. ഹരീദയിലെ ഏവിയേഷന്‍ ക്ലബ്ബ് റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം തൊട്ടടുത്തുള്ള കടലില്‍ 30 മീറ്ററോളം അകലെ വീഴുകയായിരുന്നു. പൈലറ്റിനെയും കൂടെയുണ്ടായിരുന്നവരെയും രക്ഷപ്പെടുത്തി. അവരെ അബഹയിലെ അസീര്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും ഏവിയേഷന്‍ അന്വേഷണ ഓഫീസ് അറിയിച്ചു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -