spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeINTERNATIONALചൈനയുടെ മുൻ നേതാവ് ജിയാങ് സെമിൻ അന്തരിച്ചു

ചൈനയുടെ മുൻ നേതാവ് ജിയാങ് സെമിൻ അന്തരിച്ചു

- Advertisement -

ചൈനയുടെ മുൻ നേതാവ് ജിയാങ് സെമിൻ അന്തരിച്ചു. ടിയാനൻമെൻ സ്‌ക്വയർ പ്രക്ഷോഭത്തെ തുടർന്നാണ് ജിയാങ് സെമിന്‍ ചൈനയുടെ അധികാരത്തിലെത്തിയത്. 96 വയസായിരുന്നു. ചൈനീസ് ഔദ്യോഗിക മാധ്യമം വിശദമാക്കിയതിന്‍റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് ജിയാങ് സെമിന്‍റെ നിര്യാണം. ചൈനീസ് അടുത്ത ദശാബ്ദങ്ങളില്‍ ഏറെ പ്രാധാന്യമുള്ള വ്യക്തിയാണ് ജിയാങ് സെമിന്‍.

- Advertisement -

ചൈന അതിവേഗ വളര്‍ച്ചയുടെ പാതയിലെത്തിയ കാലത്ത് ജിയാങ് സെമിനായിരുന്നു ചൈനയുടെ നേതൃത്വത്തിലുണ്ടായിരുന്നത്. സീറോ കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരായി ചൈനയില്‍ ജനങ്ങള്‍ നിരത്തിലിറങ്ങി പ്രതിഷേധിക്കുന്നതിനിടയിലാണ് ജിയാങ് സെമിന്‍റെ അന്ത്യം. 1989 ലെ പ്രക്ഷോഭത്തിനി പിന്നാലെയാണ് ജിയാങ് സെമിന്‍ ചൈനീസ് അധികാരത്തിലെത്തുന്നത്. പാര്‍ട്ടിയിലെ യാഥാസ്ഥിതികരും പരിഷ്കര്‍ത്താക്കളും തമ്മിലുള്ള പോരിന് ശേഷമായിരുന്നു ഇത്.

- Advertisement -

ഇരു വിഭാഗങ്ങളെയും ഏകീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒരു വിട്ടുവീഴ്ച ശ്രമത്തിന്‍റെ ഭാഗമായാണ് ജിയാങ് സെമിന്‍ അധികാരത്തിലെത്തിയത്. സെമിന്‍റെ അധികാര സമയത്ത് കമ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ പിടിമുറുക്കുകയും രാജ്യത്തെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുകയും ചെയ്തതോടെ ചൈന ലോക ശക്തികളിലൊന്നായി വളര്‍ന്നു. 1997ല്‍ ഹോങ്കോംഗ് സാമാധാന പരമായി കൈമാറ്റം ചെയ്തതില്‍ നിര്‍ണായക പങ്കാണ് സെമിന്‍ വഹിച്ചത്. ലോക വ്യാപാര സംഘടനയിലേക്കുള്ള ചൈനയുടെ കടന്നുവരവിനും സെമിന്‍ കാരണമായി.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -