spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeINTERNATIONALചാരക്കപ്പൽ അടുപ്പിക്കാൻ പണി പതിനെട്ടും പയറ്റി ചൈന, അനുമതി കൊടുക്കുമോ ശ്രീലങ്ക?, കടുത്ത എതിർപ്പുമായി ഇന്ത്യ

ചാരക്കപ്പൽ അടുപ്പിക്കാൻ പണി പതിനെട്ടും പയറ്റി ചൈന, അനുമതി കൊടുക്കുമോ ശ്രീലങ്ക?, കടുത്ത എതിർപ്പുമായി ഇന്ത്യ

- Advertisement -

കൊളംബോ: ശ്രീലങ്കൻ തുറമുഖത്ത് ചാരക്കപ്പൽ അടുപ്പിക്കാൻ പഠിച്ചപണി പതിനെട്ടും പയറ്റി ചൈന. ഇതുവരെ ലങ്കൻ സർക്കാർ കപ്പൽ അടുപ്പിക്കാൻ ചൈനയ്ക്ക് അനുമതി നൽകിയിട്ടില്ല.  എന്നാൽ നയന്തന്ത്ര സമ്മർദം ശക്തമാക്കി അനുമതി നേടിയെടുക്കാനാണ് ചൈന ശ്രമിക്കുന്നത്. ഇന്ത്യയുടെ  കടുത്ത എതിർപ്പു തള്ളി ലങ്ക ചൈനീസ് കപ്പലിനെ സ്വാഗതം ചെയ്യുമോ എന്നാണ് ഇനി അറിയേണ്ടത്.

- Advertisement -

യുവാൻ വാങ്–5. ഒറ്റ വാചകത്തിൽ പറഞ്ഞാൽ ചൈനയുടെ ചാരക്കപ്പൽ. ഇന്ധനം നിറയ്ക്കാനെന്ന പേരിൽ ബുധനാഴ്ച കപ്പൽ ലങ്കയിലെ ഹംബൻതോട്ട തുറമുഖത്ത് അടുപ്പിക്കാൻ ആയിരുന്നു ചൈനയുടെ പദ്ധതി. ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും ശേഷിയുള്ള കപ്പൽ  ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ എത്തുന്നത് വെറുതെ ഇന്ധനം നിറയ്ക്കാൻ അല്ലെന്ന് ഇന്ത്യക്ക് മനസിലായി.

- Advertisement -

750 കിലോമീറ്റര്‍ പരിധിയിലെ സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ കപ്പലിന്  സാധിക്കുമെന്നതിനാല്‍ ദക്ഷിണേന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ അടക്കം ലക്ഷ്യമാക്കിയാണ് ഈ വരവ്. അതുകൊണ്ടുതന്നെ ഇന്ത്യ ലങ്കയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. ചാരക്കപ്പൽ അടുക്കാൻ അനുമതി നൽകരുത്. ഇന്ത്യയുടെ പ്രതിഷേധം മനസിലായ  ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം  കൊളംബോയിലെ ചൈനീസ് എംബസിക്കു കത്തു നൽകി.

- Advertisement -

കപ്പലിന്റെ വരവ് നീട്ടിവെയ്ക്കണം. ഹംബൻതോട്ട തുറമുഖഹ്മ് വികസിപ്പിച്ചത് ചൈനയാണ്. അവർക്കാണ്  99 വർഷത്തേക്കു തുറമുഖത്തിന്റെ പ്രവർത്തനാനുമതി. ചരക്കുകപ്പലുകൾ അടുപ്പിക്കാൻ ചൈനയ്ക്ക് ആരുടെയും അനുമതി വേണ്ട. എന്നാൽ, സൈനിക കപ്പലുകൾ തുറമുഖത്ത് എത്തണമെങ്കിൽ ലങ്കയുടെ അനുമതി വേണം. 1987ൽ ഇന്ത്യയുമായി ലങ്ക ഒപ്പിട്ട കരാറനുസരിച്ച് ഇന്ത്യയുടെ കൂടി സമ്മതമില്ലാതെ ലങ്കയിലെ ഒരു തുറമുഖത്തും വിദേശ സൈനികക്കപ്പലുകളെ പ്രവേശിപ്പിക്കാൻ ലങ്കൻ സർക്കാരിന് കഴിയില്ല.

പക്ഷെ ഇതുകൊണ്ടൊന്നും ചൈന പിന്മാറുന്നില്ല. 48 മണിക്കൂറായി ഹംബൻതോട്ട തുറമുഖം ലക്ഷ്യമാക്കി ചുറ്റിത്തിരിയുകയാണ് ചൈനീസ് ചാരക്കപ്പൽ.  കപ്പൽ അടുപ്പിക്കാൻ ലങ്കയ്‌ക്കു മേൽ സകല സമ്മർദ്ദവും പയറ്റുന്നു ചൈന. ധർമ്മസങ്കടത്തിലായ ലങ്കൻ സർക്കാർ പ്രശ്ന പരിഹാരത്തിനായി ചൈനയുമായി ചർച്ചകൾ തുടരുകയാണ്. പട്ടിണിയിലായി ലങ്കയ്ക്ക് അടുത്തിടെ ഏറ്റവുമധികം സഹായം നൽകിയത് ഇന്ത്യ ആണ്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -