spot_img
- Advertisement -spot_imgspot_img
Wednesday, August 3, 2022
ADVERT
HomeINTERNATIONALഹമദ് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 164% വര്‍ധന

ഹമദ് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 164% വര്‍ധന

- Advertisement -

ദോഹ: 2022ന്റെ ആദ്യ പകുതിയില്‍ ഹമദ് വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 164 ശതമാനത്തിന്റെ വര്‍ധന. 15,571,432 യാത്രക്കാരാനണ് ഈ കാലയളവില്‍ വിമാനത്താവളത്തിലൂടെ കടന്നു പോയതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

- Advertisement -

2021ല്‍ ഇതേ കാലയളവില്‍ 5,895,090 യാത്രക്കാരായിരുന്നു ഹമദ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. വിമാനങ്ങളുടെ വന്നുപോകുന്നതിലും 2022ല്‍ 33.2 ശതമാനം വര്‍ധനവുണ്ടായി. 2022 ആദ്യ പകുതിയില്‍ 100,594 വിമാനങ്ങളാണ് ഹമദ് വിമാനത്താവളത്തില്‍ വന്നുപോയത്. 2021ല്‍ ഇത് 75,533 ആയിരുന്നു. എന്നാല്‍ ചരക്കു വിമാനങ്ങളുടെ എണ്ണത്തില്‍ ആദ്യ ആറു മാസത്തിനിടെ 9.4 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഒട്ടുമിക്ക രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ യാത്രക്കാരുടെ എണ്ണവും വര്‍ധിച്ചു തുടങ്ങി.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: