spot_img
- Advertisement -spot_imgspot_img
Thursday, August 18, 2022
ADVERT
HomeINTERNATIONALയുഎഇയില്‍ കൊവിഡ് കേസുകള്‍ ഇന്നും ആയിരത്തില്‍ താഴെ; 24 മണിക്കൂറിനിടെ മരണങ്ങളില്ല

യുഎഇയില്‍ കൊവിഡ് കേസുകള്‍ ഇന്നും ആയിരത്തില്‍ താഴെ; 24 മണിക്കൂറിനിടെ മരണങ്ങളില്ല

- Advertisement -

അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്തെ ആരോഗ്യ – പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 994 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്.

- Advertisement -

രാജ്യത്ത് ചികിത്സയിലായിരുന്ന 1,038 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുതിയതായി നടത്തിയ 2,19,958 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.

- Advertisement -

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,97,769 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,76,628 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,337 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 18,804 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: