spot_img
- Advertisement -spot_imgspot_img
Wednesday, August 17, 2022
ADVERT
HomeINTERNATIONALകോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയില്‍ സുശീല ദേവിക്ക് വെള്ളി

കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയില്‍ സുശീല ദേവിക്ക് വെള്ളി

- Advertisement -

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ വിഭാഗം ജൂഡോയില്‍ ഇന്ത്യയുടെ സുശീല ദേവി ലിക്മാബാമിന് വെള്ളി. 48 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിച്ച സുശീലാ ദേവി ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ മൈക്കേല വൈറ്റ്ബൂയിയോട് തോറ്റു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സുശീല ദേവിയുടെ രണ്ടാം വെള്ളി മെഡലാണിത്.

- Advertisement -

ദേശീയ മീറ്റുകളിലെല്ലാം ചാമ്പ്യനായിട്ടുള്ള സുശീലാ ദേവി 2014 ല്‍ ഗ്ലാസ്കോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും വെള്ളി നേടിയിരുന്നു. സെമിയില്‍ മൗറീഷ്യസിന്‍റെ പ്രസില്ല മൊറാന്‍ഡിനെയാണ് സുശീലാ ദേവി കടുത്ത പോരാട്ടത്തില്‍ മറികടന്നത്. 2015ലെ ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും സുശീലാ ദേവി നേടിയിട്ടുണ്ട്. പുരുഷന്‍മാരുടെ സെമിയില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ജസ്‌ലീന്‍ സിങ് സെമിയില്‍ തോറ്റു.

- Advertisement -

66 കിലോ ഗ്രാം വിഭാഗത്തില്‍ സ്കോട്ടിഷ് താരം ഫിന്‍ലെ അലനോട് തോറ്റാണ് ജസ്‌ലീന്‍ സിങ് ഫൈനിലെത്താതെ പുറത്തായത്. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ജസ്‌ലീന്‍ ഇനി മത്സരിക്കും. 2014ലെ ഗ്ലാസ്കോ ഗെയിംസില്‍ ജൂഡോയില്‍ നിന്ന് മാത്രം രണ്ട് വെള്ളിയും രണ്ട് വെങ്കലവും നേടിയതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: