spot_img
- Advertisement -spot_imgspot_img
Friday, August 5, 2022
ADVERT
HomeINTERNATIONALകാ‍ര്‍ഗിലിൽ മിന്നൽ പ്രളയത്തിൽ വ്യാപക നാശം: മലവെള്ളപ്പാച്ചിലിൽ പാലം ഒഴുകി പോയി

കാ‍ര്‍ഗിലിൽ മിന്നൽ പ്രളയത്തിൽ വ്യാപക നാശം: മലവെള്ളപ്പാച്ചിലിൽ പാലം ഒഴുകി പോയി

- Advertisement -

ശ്രീനഗര്‍: കശ്മീരിലെ കാർഗിലിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപകനാശം. മലവെള്ളപ്പാച്ചിലിൽ നിരവധി വാഹനങ്ങൾ തകർന്നു. ഏക്കര്‍ കണക്കിന് കൃഷിഭൂമിയും നശിച്ചു. ചിലയിടത്ത് പാലങ്ങൾ ഒലിച്ചുപോയി. വെള്ളപ്പൊക്കത്തെ തുടർന്ന് മേഖലയിലെ റോഡുകളിലും ഹൈവേകളിലും നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്.

- Advertisement -

രാവിലെ റംബാൻ ജില്ലയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ജമ്മു -ശ്രീനഗർ ദേശീയ പാത അധികൃതർ അടച്ചിരുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മുത്തി – ഉദയ്‌വാല സ്‌കൂളിൽ കുടുങ്ങിയ വിദ്യാർഥികളേയും അധ്യാപകരേയും പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. വ്യാഴാഴ്ച പുലർച്ചെ മുതൽ മേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ജമ്മു കശ്മീരിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: