spot_img
- Advertisement -spot_imgspot_img
Friday, August 5, 2022
ADVERT
HomeINTERNATIONALഒരിടവേളയ്ക്ക് ശേഷം യുഎഇയില്‍ കൊവിഡ് കേസുകളില്‍ കുറവ്; പുതിയ രോഗികള്‍ ആയിരത്തില്‍ താഴെ മാത്രം

ഒരിടവേളയ്ക്ക് ശേഷം യുഎഇയില്‍ കൊവിഡ് കേസുകളില്‍ കുറവ്; പുതിയ രോഗികള്‍ ആയിരത്തില്‍ താഴെ മാത്രം

- Advertisement -

അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്തെ ആരോഗ്യ – പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 998 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായാണ് പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

- Advertisement -

രാജ്യത്ത് ചികിത്സയിലായിരുന്ന 989 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പുതിയ കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പുതിയതായി നടത്തിയ 2,44,993 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.

- Advertisement -

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,96,775 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,75,590 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,337 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 18,848 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: