സെ്ക്സ് ആരോഗ്യത്തിന് പല ഗുണങ്ങളും നല്‍കുന്നുണ്ട്. സെക്സ് എന്നാല്‍ പ്രത്യുൽപാദനത്തിന് സഹായിക്കുന്ന ഒരു ശാരീരിക പ്രക്രിയ മാത്രമല്ല, ആരോഗ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നു കൂടിയാണ്. ആരോഗ്യത്തിന് മാത്രമല്ല, ശരീരത്തിനും കൂടി ഇത് ഗുണകരമാണ്. എന്നാല്‍ ഇന്ന് മിക്ക ദമ്പതികളും ലെെംഗികതയോട് താല്‍പര്യക്കുറവ് പ്രകടിപ്പിക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്.
സെക്സില്‍ നിന്ന് നിങ്ങള്‍ അകന്നു നില്‍ക്കുമ്പോള്‍ ശരീരത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് സെക്സോളജിസ്റ്റും റിലേഷന്‍ഷിപ്പ് എക്സ്പെര്‍ട്ടുമായ ഡോ. ജെസ് എസ് പറയുന്നു. നിങ്ങള്‍ ലൈംഗികബന്ധത്തില്‍ നിന്ന് ഒരു ഇടവേള എടുത്തതിന് ശേഷം യോനി കൂടുതല്‍ ഇറുകിയതായി തോന്നുന്നുവെങ്കില്‍ അത് ടെന്‍ഷനുമായോ ഉത്തേജനക്കുറവുമായോ ബന്ധപ്പെട്ടിരിക്കാമെന്നും ഡോ. ജെസ് പറഞ്ഞു.
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനെക്കുറിച്ചല്ല, മറിച്ച് സുഖകരവും സുരക്ഷിതവുമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മെച്ചപ്പെട്ട രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനം, കുറഞ്ഞ രക്തസമ്മര്‍ദ്ദം, സമ്മര്‍ദ്ദത്തിന്റെ അളവ് കുറയുക, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുക എന്നിവ ഉള്‍പ്പെടെയുള്ള ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു. സെലക്സിൻ്റെ അഭാവം സ്ത്രീകളിൽ നിരവധി ഹോർമോൺ വ്യതിയാനങ്ങൾക്ക് ഇടയാക്കും. ഇത്തരം ഹോർമോൺ വ്യതിയാനങ്ങൾ സ്തനാർബുദം, ഗർഭാശയ ക്യാൻസർ തുടങ്ങിയവക്ക് വഴിവക്കുമെന്നും അദ്ദേഹം പറയുന്നു.
വളരെക്കാലത്തിനു ശേഷം ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്ക്, ഉത്കണ്ഠ ഒരു നിര്‍ണായക പങ്ക് വഹിക്കും. വേദനാജനകമായ ലൈംഗിക ബന്ധത്തെക്കുറിച്ച് സ്ത്രീകള്‍ പരാതിപ്പെടുന്നത് സാധാരണമാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് പങ്കാളി ഫോര്‍പ്ലേയില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക. അത് സെക്സ് കൂടുതല്‍ സുഖകരമാക്കാന്‍ സഹായിക്കുമെന്നും ഡോ. ജെസ് എസ് കൂട്ടിച്ചേര്‍ത്തു.
സെക്സില്‍ നിന്ന് മാറി നില്‍ക്കുന്നത് യോനിയില്‍ സ്വാഭാവിക ലൂബ്രിക്കേഷന്‍ കുറയുന്നതിന് കാരണമാകുന്നു എന്ന് പറയുന്നത് ശരിയാണ്. അതിനാല്‍, ദീര്‍ഘനാളുകള്‍ക്ക് ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ സ്ത്രീകള്‍ ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുന്നത് നല്ലതാണെന്നും അവര്‍ പറഞ്ഞു. സമ്മര്‍ദ്ദം ലൈംഗിക ജീവിതത്തെ നേരിട്ട് ബാധിക്കുന്നു. വിട്ടുമാറാത്ത സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലൈംഗിക ജീവിതത്തെ സാരമായി ബാധിച്ചേക്കാം. മാത്രമല്ല ഇത് കുറഞ്ഞ സെക്‌സ് ഡ്രൈവിലേക്കും നയിക്കും