spot_img
- Advertisement -spot_imgspot_img
Sunday, December 10, 2023
ADVERT
HomeEDITOR'S CHOICE"രാവിലെയും വൈകിട്ടും മൂത്രം കുടിക്കാറുണ്ട്; ആരോഗ്യ രഹസ്യം അതാണ്"- കൊല്ലം തുളസി പറയുന്നു

“രാവിലെയും വൈകിട്ടും മൂത്രം കുടിക്കാറുണ്ട്; ആരോഗ്യ രഹസ്യം അതാണ്”- കൊല്ലം തുളസി പറയുന്നു

- Advertisement -

”ഈപ്പച്ചായാ” എന്ന ആ വിളി കേൾക്കുമ്പോൾ ലേലത്തിലെ ആ രംഗവും എംജി സോമൻറെ അടുത്ത് നിന്നിരുന്ന പാപ്പിയെയും (കൊല്ലം തുളസി) ആരും മറന്നിട്ടുണ്ടാവില്ല. അത്തരത്തിൽ കൊല്ലം തുളസിക്ക് മാത്രം ചെയ്യാൻ കഴിഞ്ഞിരുന്ന വേഷങ്ങൾ മലയാള സിനിമയിലുണ്ടായിരുന്നു.

- Advertisement -

മന്ത്രിയായും,അബ്കാരി പ്രമാണിയായും, പോലീസുകാരനായും എന്ന് വേണ്ട ഒരു കാലത്ത് സിനിമയിൽ കൊല്ലം തുളസി ഇഫക്ട് തന്നെ നില നിന്നിരുന്നു.
തിരക്ക് ഒഴിഞ്ഞു തിരിഞ്ഞ് നോക്കുമ്പോൾ കൊല്ലം തുളസിയുടെ ജീവിതത്തിൽ ആ പഴയ ഫ്രെയിമുകളില്ല. ജീവിതത്തിൽ ഒരുപാട് തിരിച്ചടികൾ നേരിടേണ്ടി വന്നു.ക്യാൻസർ ബാധിച്ചപ്പോൾ ഭാര്യ ഉപേക്ഷിച്ച് പോയി. 

- Advertisement -


ഇന്ന് ഞാൻ ഏകനാണ്. യൂറിൻ തെറാപ്പി ആരോഗ്യം തിരിച്ചു തന്നു. രാവിലെയും വൈകിട്ടും മൂത്രം കുടിക്കാറുണ്ട്. മൂത്രം ഉപയോഗിച്ച് മുഖം കഴുകും കണ്ണെഴുതും. ഇതൊക്കെയാണ് തന്‍റെ സൗന്ദര്യ രഹസ്യം. മൂത്രം കുടിക്കുന്ന പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു.മൂത്രം കുടിക്കുന്ന സൂപ്പർ സ്റ്റാർ ഉണ്ട്. പലരും പുറത്ത് പറയാൻ മടിക്കുകയാണ്. പല അസുഖങ്ങൾക്കും മൂത്രപാനം നല്ല ഔഷധമാണ്. ഇതിനെ പ്രോത്സാഹിപ്പിക്കാത്തതിന് പിന്നിൽ വലിയ ലോബികളാണ്. ഇതിന് ക്ളിനിക്ക് വേണ്ട മിഷനറീസ് വേണ്ട അവനവന്‍റെ മൂത്രം കുടിച്ചാൽ മതിയല്ലോ-അദ്ദേഹം പറയുന്നു

- Advertisement -

ദിലീപിനെ കാണാൻ പോയത്

ദിലീപിനെ കാണാൻ പോയത് സൗഹൃദം കൊണ്ട് മാത്രമാണ്.യാതൊരു ബിസിനസ് താൽപര്യങ്ങളും ഇല്ല. അതിനെക്കുറിച്ച് പറയാനും താൽപര്യമില്ലെന്നും താരം ചൂണ്ടിക്കാട്ടുന്നു. സിനിമാ ലോകത്ത് നിറഞ്ഞ് നിൽക്കുന്ന മീടു വിനെക്കുറിച്ച് പറഞ്ഞാൽ പുരുഷൻമാർ പെട്ട് പോവുകയാണ്. അവസരം ലഭിക്കുമ്പോൾ രക്ഷകനും അവസരം പോകുമ്പോൾ ശിക്ഷകനും ആകുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. പുതിയ സംവിധായകരും നടീ നടൻമാരുമൊക്കെ കടന്ന് വരുന്നത് നല്ല പ്രവണതയാണ്. പക്ഷെ മൂല്യമുളള സിനിമകൾ ഉണ്ടാവണം. കവിതകളും നോവലുമൊക്കെ എഴുതാറുണ്ട്. പക്ഷെ ഭയങ്കര മടിയാണ്. അത് കൊണ്ട് തന്നെ എഴുത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവുന്നില്ല. ബിജെപിയിലേക്ക് പോയത് തെറ്റായ തീരുമാനം. സംഘിയെന്ന് മുദ്ര കുത്തി അവസരങ്ങളില്ലാതായി.

ഗൾഫിലൊരു ഷോയ്ക്ക് ക്ഷണിച്ചിരുന്നു. എന്നാൽ സംഘിയെന്ന് പറഞ്ഞ് അവസരം പോവുകയായിരുന്നു. കേരളത്തിൽ ബിജെപി രക്ഷപെടാത്തതിന് കാരണം നേതാക്കളുടെ അതിപ്രസരമാണ്. എല്ലാവർക്കും നേതാവായാൽ മതി. ബിജെപി സംസ്ഥാന അധ്യക്ഷനൊക്കെ 2 സ്ഥലത്ത് മത്സരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹെലികോപ്റ്ററിലൊക്കെ പോയത് വലിയ അവമതിപ്പുണ്ടാക്കി. സുരേഷ് ഗോപിക്കാണെങ്കിൽ ഇപ്പോൾ പാർട്ടി ധാരാളം സ്ഥാനമാനങ്ങൾ നൽകി. 
എം പി സ്ഥാനമൊക്കെ ലഭിച്ചത് കൊണ്ട് അദ്ദേഹം സംതൃപ്തനാണ്. ഭാവിയിൽ ഒരുപാട് ഉയരങ്ങളിലെത്താൻ കഴിയുന്ന പ്രസ്ഥാനമായിരുന്നു ബിജെപി എന്നാൽ  ഇത്തരം നിലപാടുകൾ മൂലം സിനിമകളിൽ അവസരം നന്നായി  കുറഞ്ഞു. ക്യാൻസർ വന്നതിന് ശേഷം ആരും വിളിക്കാറില്ല. സീരിയലുകളിലും അവസരങ്ങൾ കുറഞ്ഞു. ജീവിതം അതിന്‍റെ അവസാന റീലിൽ ഓടിക്കൊണ്ടിരിക്കുകയാണ്. കഴിയുന്നതും എല്ലാവരെയും സഹായിച്ചും സ്നേഹിച്ചും മുന്നോട്ട് പോകണം.  ജീവിതത്തിൽ ഒരുപാട് തിരിച്ചടികൾ ഉണ്ടായിട്ടുണ്ട്. അതിൽ നിന്നെല്ലാം പാഠങ്ങൾ പഠിച്ചു. ഇനി ജീവിതം അധിക നാളില്ല. അത് വരെ സന്തോഷത്തോടെ ജീവിച്ച് തീർക്കണം എന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -