- Advertisement -spot_imgspot_img
Thursday, May 19, 2022
ADVERT
HomeBREAKING NEWSപാര്‍സല്‍വാങ്ങിയ ബിരിയാണിയില്‍ ‘അട്ട’; വൃത്തി ഇല്ലാതെ ഭക്ഷണം തയ്യാറാക്കിയ ഹോട്ടലിന് പൂട്ടിട്ട് നഗരസഭ

പാര്‍സല്‍വാങ്ങിയ ബിരിയാണിയില്‍ ‘അട്ട’; വൃത്തി ഇല്ലാതെ ഭക്ഷണം തയ്യാറാക്കിയ ഹോട്ടലിന് പൂട്ടിട്ട് നഗരസഭ

ആലപ്പുഴ: പാര്‍സല്‍ വാങ്ങിയ ബിരിയാണിയില്‍ അട്ടയെ ലഭിച്ചെന്ന് പരാതി. ഹരിപ്പാട് ഡാണാപ്പടിയിലെ മദീന ഹോട്ടല്‍ നഗരസഭാ ആരോഗ്യവിഭാഗം പൂട്ടിച്ചു.

കോഴി ബിരിയാണിയില്‍ അട്ടയെ ലഭിച്ചെന്ന പരാതിയുമായി എരിക്കാവ് സ്വദേശികളാണ് നഗരസഭയെ സമീപിച്ചത്. ജെ.എച്ച്.ഐ. മനോജ് ചക്രപാണിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലില്‍ നേരിട്ടെത്തി പരിശോധിച്ചാണു നടപടിയെടുത്തത്.

വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. അടുപ്പിനോടു ചേര്‍ന്ന് വിറക് സൂക്ഷിച്ചിരുന്നതിന്റെ അടുത്ത് തുറന്നാണു ഭക്ഷണം വെച്ചിരുന്നത്.

ഇങ്ങനെയാകാം ബിരിയാണിയില്‍ അട്ടവീണതെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്തദിവസം ഭക്ഷ്യസുരക്ഷാവിഭാഗം വിശദമായ പരിശോധന നടത്തും. തിങ്കളാഴ്ച വരെ കട അടച്ചിടാനാണ് നഗരസഭ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഉദ്യോഗസ്ഥരായ മനു കൃഷ്ണന്‍, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

- Advertisement -
- Advertisement -spot_img
Stay Connected
16,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: