spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeHealthമഴ കനക്കുന്നു; ഡെങ്കിപ്പനി‍യെ സൂക്ഷിക്കാം ; പ്രധാനമായി ശ്രദ്ധിക്കേണ്ടത്…

മഴ കനക്കുന്നു; ഡെങ്കിപ്പനി‍യെ സൂക്ഷിക്കാം ; പ്രധാനമായി ശ്രദ്ധിക്കേണ്ടത്…

- Advertisement -

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണം. പ്രത്യേകിച്ചും ഡെങ്കിപ്പനിയ്‌ക്കെതിരെ. ഡെങ്കിപ്പനിയുടെ (Dengue Fever) രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻതന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടേണ്ടത് പ്രധാനമാണ്. കാലാവസ്ഥയിലുണ്ടായ മാറ്റം, രോഗവാഹകരായ കൊതുകുകൾ പെരുകിയത്, വൃത്തിയില്ലാത്ത ചുറ്റുപാടുകൾ എന്നിവയാണ് പ്രധാനമായും സാംക്രമിക രോഗങ്ങൾ കുത്തനെ ഉയരാൻ കാരണം.

- Advertisement -

വൈറൽ രോഗമാണ് ഡെങ്കിപ്പനി (Dengue Fever). ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് രോഗം പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. 3-7 ദിവസം കഴിഞ്ഞ് പനി കുറയുമ്പോൾ ചില ആളുകള്ഡക്ക് പെട്ടെന്ന് രോഗലക്ഷണങ്ങൾ വഷളാവുകയും കഠിനമായ ഡെങ്കിപ്പനി വികസിപ്പിക്കുകയും ചെയ്യാം.

- Advertisement -

ഛർദ്ദി, മോണയിൽ നിന്നുള്ള രക്തസ്രാവം, ചുവന്ന നിറത്തിലുള്ള മൂത്രം, ഛർദ്ദിയിലെ രക്തം എന്നിവയും ലക്ഷണങ്ങളിൽ ഉൾപെടുന്നു. സ്ഥിരമായ വയറുവേദന/അസ്വാസ്ഥ്യം, ശ്വാസതടസ്സം, മൂത്രമൊഴിക്കാൻ കഴിയാതെ വരിക, തലകറക്കം, ഹൃദയമിടിപ്പ് എന്നിവ കണ്ടാൽ പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായിട്ടുണ്ട്…’ – നോയിഡയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഡോ. അജയ് അഗർവാൾ പറയുന്നു.

- Advertisement -

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ അനുഭവിക്കുന്ന ആളുകളെ പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു പുറമേ, ഡെങ്കിപ്പനിയുടെ സങ്കീർണതകൾക്കായി സൂക്ഷ്മമായി നിരീക്ഷിക്കേണ്ട ഉയർന്ന അപകടസാധ്യതയുള്ള ചില ഗ്രൂപ്പുകളുണ്ടെന്നും ഡോ. അജയ് പറഞ്ഞു.

‘ ഗർഭിണികൾ, ശിശുക്കൾ, പൊണ്ണത്തടിയുള്ള വ്യക്തികൾ, കൊറോണറി ആർട്ടറി ഡിസീസ്, ജി6പിഡി ഡിഫിഷ്യൻസി ഡിസീസ്, പെപ്റ്റിക് അൾസർ രോഗങ്ങൾ, ബ്രോങ്കിയൽ ആസ്ത്മ, ഹൈപ്പർടെൻഷൻ, ഡയബറ്റിസ് മെലിറ്റസ്, സിഒപിഡി, ദീർഘകാല രക്തസമ്മർദ്ദം, പ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയ രോഗങ്ങളുള്ളവർ ഇതിൽ ഉൾപ്പെടുന്നു. ഡെങ്കിപ്പനി സമയത്ത് സ്റ്റിറോയിഡുകൾ, ആൻറി പ്ലേറ്റ്‌ലെറ്റുകൾ അല്ലെങ്കിൽ ആൻറിഓകോഗുലന്റ് മരുന്നുകൾ എന്നിവ കഴിക്കുന്നത് സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്…’ – ഡോ. അജയ് പറയുന്നു.

 എങ്ങനെ പ്രതിരോധിക്കാം?

ഡെങ്കിപ്പനി വരാതിരിക്കുവാൻ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നതുതന്നെ കൊതുക് വളരുന്ന അന്തരീക്ഷം ഇല്ലാതാക്കുക എന്നതാണ്. കൊതുക് വളരാതിരിക്കാൻ ഒരു തുള്ളി വെള്ളം പോലും കെട്ടി നിർത്തരുത്.  ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കം ചെയ്ത് സുരക്ഷിതമായി സംസ്‌ക്കരിക്കുക.

ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, വാട്ടർ കൂളറുകൾ, ഫ്‌ളവർ വേസുകൾ, വളർത്തുമൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന പാത്രം മുതലായവയിലെ വെള്ളം ആഴ്ചയിൽ ഒരിക്കലെങ്കിലും മാറ്റണം.∙ജലസംഭരണികൾ കൊതുക് കടക്കാത്ത രീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടി വയ്ക്കുക. കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക. ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.

കൊതുക് ശല്യം അകറ്റാം…

മിക്ക വീടുകളിലേയും പ്രധാന പ്രശ്‌നമാണ് കൊതുക് ശല്യം. രാവിലെയും വൈകിട്ടുമാണ് ഇവയുടെ ശല്യം രൂക്ഷമാവുന്നത്. നിരവധി രോഗങ്ങൾ പരത്തുന്ന ഈ കീടങ്ങളെ അകറ്റേണ്ടത് അത്യാവശ്യമാണ്. വീടിന് ചുറ്റും വെള്ളം കെട്ടി നിൽക്കാതെ നോക്കുകയാണ് പ്രധാന പരിഹാരം.

വീടും പരിസരവും വ്യത്തിയാക്കി വെയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൊതുക് കടിയേൽക്കാതിരിക്കാനുള്ള ക്രീമുകളും ലഭ്യമാണ്. ഡോക്ടറുടെ നിർദേശപ്രകാരം ഇവ ഉപയോഗിക്കാവുന്നതാണ്. കെട്ടികിടക്കുന്ന വെള്ളം, മലിനജലം, പാട്ടകളിലും മറ്റും വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ ഇതൊക്കെ ഒഴിവാക്കാം. വീടും പരിസരവും വൃത്തിയോടെ സൂക്ഷിച്ചാൽ തന്നെ കൊതുക് വരില്ല.

ശ്രദ്ധിക്കേണ്ടത്….

1. കൊതുക് അകത്തേക്ക് കയറാതിരിക്കാൻ ജനലുകളിലും വലയിടുന്നത് നല്ലതാണ്.
2. കൊതുകുകളെ നശിപ്പിക്കുക. വീടുകളിൽ വെെകുന്നേരങ്ങളിൽ കൊതുക് വരുന്ന ഇടങ്ങൾ വലയിട്ട് മൂടുക.
3.പരിസരം വൃത്തിയായി സൂക്ഷിക്കുക.
4. ശരീരം മുഴുവൻ മറയ്ക്കുന്ന അയഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കുക.
5. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടുക. സ്വയം ചികിത്സ ഒഴിവാക്കുക.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -