spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeHealthനവരാത്രി വ്രതത്തിന് കഴിക്കാവുന്ന ഭക്ഷണങ്ങളും ഒഴിവാക്കേണ്ട ഭക്ഷണങ്ങളും

നവരാത്രി വ്രതത്തിന് കഴിക്കാവുന്ന ഭക്ഷണങ്ങളും ഒഴിവാക്കേണ്ട ഭക്ഷണങ്ങളും

- Advertisement -

വരാത്രി ആഘോഷങ്ങള്‍ ഇതാ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഒമ്പത് ദിവസങ്ങള്‍ നീളുന്ന ആഘോഷങ്ങളാണുണ്ടാവുക. ഇതില്‍ നവരാത്രിയോട് അനുബന്ധിച്ച് പ്രത്യേകവ്രതം നോല്‍ക്കുന്ന ധാരാളം പേരുണ്ട്. എന്നാലിന്ന് പലര്‍ക്കും നവരാത്രി വ്രതത്തെ കുറിച്ച് അത്ര വിശദമായി അറിവുകളില്ല എന്നതാണ് സത്യം.

- Advertisement -

അധികപേരും നോണ്‍-വെജ്, മദ്യം എന്നിവ ഒഴിവാക്കി ലഘുവായ ഭക്ഷണം മാത്രം കഴിച്ചുകൊണ്ടുള്ള ഡയറ്റാണ് നവരാത്രി വ്രതത്തിന് പിന്തുടരുക. എന്നാല്‍ നവരാത്രി വ്രത്തിന് പ്രത്യേകമായി തന്നെ ചില നിബന്ധനകളുണ്ട്. അത്തരത്തില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

- Advertisement -

കഴിക്കാവുന്ന ഭക്ഷണങ്ങള്‍…

- Advertisement -

എല്ലാ തരം പഴങ്ങളും നവരാത്രി വ്രതസമയത്ത് കഴിക്കാവുന്നതാണ്. പഴങ്ങള്‍ പാലില്‍ ചേര്‍ത്ത് ഷെയ്ക്ക് തയ്യാറാക്കി കഴിക്കാം. അതല്ലെങ്കില്‍ ജ്യൂസോ സ്മൂത്തിയോ ആക്കിയോ ചെറുതായി മുറിച്ച് യോജിപ്പിച്ച് ഫ്രൂട്ട് മിക്സ് ആക്കിയോ കഴിക്കാം.

സാധാരണ ഉപ്പിന് പകരം റോക്ക് സാള്‍ട്ട് ഉപയോഗിക്കാം. ടോബിള്‍ സാള്‍ട്ട് അതല്ലെങ്കില്‍ ടേബിള്‍ സാള്‍ട്ട് പ്രോസസ് ചെയ്തതാണ്. എന്നാല്‍ റോക്ക് സാള്‍ട്ട് ശുദ്ധമായതായാണ് കണക്കാക്കപ്പെടുന്നത്.

പഴങ്ങളെ പോലെ തന്നെ മിക്ക പച്ചക്കറികളും കഴിക്കാം. ശരീരത്തിലെ താപനില ഉയര്‍ത്താത്ത പച്ചക്കറികളാണ് തെരഞ്ഞെടുക്കേണ്ടത്. ഉരുളക്കിഴങ്ങ്, പാവയ്ക്ക, തക്കാളി, ക്യാരറ്റ്, ചെറുനാരങ്ങ, ചീര, മത്തൻ എല്ലാം നല്ലതാണ്.

പാല്‍- പാലുത്പന്നങ്ങളും എന്നിവയും നവരാത്രി വ്രതസമയത്ത് കഴിക്കാവുന്നതാണ്. പാല്‍, തൈര്, കോട്ടേജ് ചീസ് എന്നിവയെല്ലാം കഴിക്കാം.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍…

എല്ലാ തരം പയര്‍ വര്‍ഗങ്ങളും വര്‍ജ്ജിക്കുക. പരിപ്പുകളും ഒഴിവാക്കുക. ആദ്യമേ സൂചിപ്പിച്ചത് പോലെ നോണ്‍-വെജ് ഭക്ഷണങ്ങളും മദ്യവും ഒഴിവാക്കേണ്ടത് തന്നെയാണ്. ഗോതമ്പ്, മൈദ, അരിപ്പൊടി, കോണ്‍ ഫ്ളോര്‍, സൂചി എന്നിവയെല്ലാം ഒഴിവാക്കേണ്ട ഭക്ഷണങ്ങളാണ്.

ഉള്ളിയും വെളുത്തുള്ളിയും ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണങ്ങളും വേണ്ട. ഇവ ശരീരത്തിലെ താപനില ഉയര്‍ത്തും. സമാനായി സ്പൈസുകളും ഒഴിവാക്കുന്നതാണ് നല്ലത്. കായം, ഉലുവ, മല്ലിയില, ഗരം മസാലയെല്ലാം ഇത്തരത്തില്‍ ഒഴിവാക്കാം.

വ്രതത്തിന്‍റെ മാനദണ്ഡ‍ങ്ങള്‍ ഇങ്ങനെയെല്ലാമാണെങ്കിലും വിശ്വാസികളുടെ വ്യക്തിപരമായ വിവേചനാധികാരം തന്നെയാണ് ഇതിലും പ്രധാനം. വിശ്വാസിയുടെ ഭക്തിയോ സമര്‍പ്പണമോ തന്നെ ഏതിലും മുന്നിട്ടുനില്‍ക്കുക.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -