spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeHealthകരുത്തുള്ള മുടിയ്ക്ക് വേണം നെല്ലിക്ക ; ഉപയോ​ഗിക്കേണ്ട വിധം

കരുത്തുള്ള മുടിയ്ക്ക് വേണം നെല്ലിക്ക ; ഉപയോ​ഗിക്കേണ്ട വിധം

- Advertisement -

മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന നിരവധി പ്രകൃതിദത്ത മാർ​ഗങ്ങളുണ്ട്. അതിലൊന്നാണ് നെല്ലിക്ക.
അകാലനര അകറ്റാനും മുടിയുടെ ആരോ​ഗ്യത്തിനും നെല്ലിക്ക മികച്ചതാണ്. നിരവധി ഔഷധ ​ഗുണങ്ങളുള്ള നെല്ലിക്ക ആയുർവേദത്തിൽ വളരെ പ്രാധാന്യമുള്ളതാണ്. നെല്ലിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിച്ച് വരുന്നു.

- Advertisement -

നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു. നെല്ലിക്കയിലെ വിറ്റാമിൻ സി കൊളാജൻ പ്രോട്ടീൻ ഉത്പാദിപ്പിക്കുന്നു. ഇത് മുടി വളർച്ചയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു.

- Advertisement -

താരൻ സാധാരണയായി വരൾച്ചയുടെ ഫലമാണ്. വിറ്റാമിൻ സി സമ്പുഷ്ടമായ നെല്ലിക്ക വരൾച്ചയെ സുഖപ്പെടുത്തുകയും താരൻ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു. നെല്ലിക്കയിലെ വിറ്റാമിൻ സി, അതിന്റെ ആൻറി-ഇൻഫ്ലമേറ്ററി പ്ലസ് അതിന്റെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ എന്നിവയ്ക്ക് താരനെയും അതുമൂലമുണ്ടാകുന്ന ചൊറിച്ചിലും തലയോട്ടിയിൽ തടയാൻ കഴിയും.

- Advertisement -

നെല്ലിക്കയും കറിവേപ്പിലയും ഇട്ട് കാച്ചിയ വെളിച്ചെണ്ണ അകാല നരയ്ക്ക് മികച്ച പ്രതിവിധിയാണ്. ശുദ്ധമായ വെളിച്ചെണ്ണയും കറിവേപ്പിലയും നെല്ലിക്കയും മുടിയുടെ ആരോ​ഗ്യത്തിന് വളരെ മികച്ചതാണ്. വെളിച്ചെണ്ണയിൽ നെല്ലിക്ക അരിഞ്ഞതും കറിവേപ്പിലയും ഇട്ട് തിളപ്പിച്ച് ഈ വെളിച്ചെണ്ണ പുരട്ടുന്നത് മുടിയുടെ വളർച്ചയ്ക്കും അകാല നര ഇല്ലാതാക്കുന്നതിനും മികച്ചതാണ്.

നെല്ലിക്കയും തൈരും ചേർത്ത മിശ്രിതവും അകാലനരയ്ക്കും മുടിയുടെ ആരോഗ്യത്തിനും മികച്ചതാണ്. സൗന്ദര്യ കാര്യങ്ങളിലും മുടിയുടെ സംരക്ഷണലും കാര്യമായ പങ്കു വഹിയ്ക്കുന്ന ഒന്നാണ് തൈര്. മുടിയ്ക്ക് സ്വാഭാവിക ഈർപ്പവും മിനുസവുമെല്ലാം നൽകാൻ തൈര് നല്ലതാണ്. തൈര് മികച്ച കണ്ടീഷണർ കൂടിയാണ്. നെല്ലിക്ക അരച്ചതോ നെല്ലിക്കാപ്പൊടിയോ തൈരിൽ മിക്സ് ചെയ്ത് പുരട്ടാം.

നെല്ലിക്ക ജ്യൂസ് ചർമ്മത്തിനും മുടിക്കും ഒരു നല്ല ടോണിക്ക് ആയി വർത്തിക്കുന്നു. ഇത് മുടിയെ കൂടുതൽ ശക്തിയുള്ളതാക്കുകയും അതുവഴി മുടിയുടെ വളർച്ചയും മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, വേരുകൾ ശക്തിപ്പെടുത്തുകയും നിറം നിലനിർത്തുകയും തിളക്കം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -