spot_img
- Advertisement -spot_imgspot_img
Thursday, November 30, 2023
ADVERT
HomeHealthഹൃദയാരോഗ്യം മുതൽ കുടലിന്‍റെ ആരോഗ്യം വരെ; അറിയാം ഗ്രീന്‍ പെപ്പറിന്‍റെ ഗുണങ്ങള്‍…

ഹൃദയാരോഗ്യം മുതൽ കുടലിന്‍റെ ആരോഗ്യം വരെ; അറിയാം ഗ്രീന്‍ പെപ്പറിന്‍റെ ഗുണങ്ങള്‍…

- Advertisement -

ഗ്രീന്‍ പെപ്പര്‍, സ്വീറ്റ് പെപ്പര്‍, ബെല്‍ പെപ്പര്‍ എന്നീ പേരിലെല്ലാം അറിയപ്പെടുന്ന കാപ്സിക്കം നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ്. ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച് എന്നീ നിറങ്ങളില്‍ ഇവ ലഭ്യമാണ്. നിരവധി ഇനങ്ങള്‍ കാപ്സിക്കത്തിനുണ്ട്. അതില്‍ ഗ്രീന്‍ പെപ്പര്‍ പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ്. വിറ്റാമിൻ സി, ബി6, ആന്റി ഓക്സിഡന്‍റ് എന്നിവയാല്‍ സമ്പുഷ്ടമാണ് ഗ്രീന്‍ പെപ്പര്‍. ഫൈബര്‍, പൊട്ടാസ്യം എന്നിവയും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അറിയാം ഗ്രീന്‍ പെപ്പറിന്‍റെ ആരോഗ്യ ഗുണങ്ങള്‍…

  • ഒന്ന്… 
  • ഫൈബര്‍ ധാരാളം അടങ്ങിയ ഗ്രീന്‍‌ പെപ്പര്‍ പതിവായി കഴിക്കുന്നത് കുടലിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
  • രണ്ട്…
  • വിറ്റാമിന്‍ സി,  ആന്റി ഓക്സിഡന്‍റ് എന്നിവയാല്‍ സമ്പുഷ്ടമാണ് ഗ്രീന്‍ പെപ്പര്‍. അതിനാല്‍ ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
  • മൂന്ന്… 
  • വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ബെല്‍ പെപ്പര്‍ കണ്ണിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
  • നാല്… 
  • വിറ്റാമിന്‍ ബി6, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഗ്രീന്‍ പെപ്പര്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൊളസ്ട്രോളിനെയും രക്തസമ്മര്‍ദ്ദത്തെയും നിയന്ത്രിക്കാന്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
  • അഞ്ച്…
  • ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ക്യാന്‍സര്‍ സാധ്യതകളെ പ്രതിരോധിക്കാനും സഹായിക്കും.
  • ആറ്…
  • വളരെ കുറച്ച് കാര്‍ബോ മാത്രമേ ഇവയില്‍ അടങ്ങിയിട്ടുള്ളൂ. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബെല്‍ പെപ്പര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
- Advertisement -

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -