spot_img
- Advertisement -spot_imgspot_img
Monday, March 20, 2023
ADVERT
HomeHealthടെെപ്പ് 2 പ്രമേഹമുള്ളവർക്ക് മുന്തിരി കഴിക്കാമോ? ഡയറ്റീഷ്യൻ പറയുന്നു

ടെെപ്പ് 2 പ്രമേഹമുള്ളവർക്ക് മുന്തിരി കഴിക്കാമോ? ഡയറ്റീഷ്യൻ പറയുന്നു

- Advertisement -

ടൈപ്പ് 2 പ്രമേഹമുള്ള ആളുകൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് നിരവധി ഭക്ഷണ നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ട്. അതുപോലെ, ചില കലോറി അടങ്ങിയ ഭക്ഷണങ്ങൾ അവർ കഴിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്.

- Advertisement -

ടെെപ്പ് 2 പ്രമേഹമുള്ളവർക്ക് മുന്തിരി കഴിക്കാമോ? ഇതിനെ കുറിച്ച് നിങ്ങൾക്ക് അറിയേണ്ടേ?. ആവശ്യത്തിന് ഇൻസുലിൻ ഉൽപ്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവില്ലായ്മയോ അതിനോടുള്ള പ്രതിരോധമോ ആണ് ടൈപ്പ് 2 പ്രമേഹത്തിന്റെ സവിശേഷത.

- Advertisement -

പൊണ്ണത്തടി, കുറഞ്ഞ ശാരീരിക വ്യായാമം, ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) എന്നിവ ടൈപ്പ് 2 പ്രമേഹത്തിന്റെ വികാസത്തിലെ പ്രധാന ഘടകങ്ങളാണ്. ഭക്ഷണത്തോടുള്ള പ്രതികരണമായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുന്നത് വിലയിരുത്തുന്നതിനും അതിലെ കാർബോഹൈഡ്രേറ്റുകളുടെ ഗുണനിലവാരം സൂചിപ്പിക്കാനും ജിഐ ഉപയോഗിക്കുന്നു. കൂടാതെ, ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റുകളുടെ എണ്ണത്തെക്കുറിച്ചും ഇൻസുലിൻ ആവശ്യകതയെക്കുറിച്ചും വിവരങ്ങൾ നൽകാൻ ഗ്ലൈസെമിക് ലോഡ് (ജിഎൽ) ഉപയോഗിക്കുന്നു. അതുപോലെ, പ്രമേഹമുള്ള വ്യക്തികൾ കുറഞ്ഞ ജിഎൽയുള്ള ഭക്ഷണങ്ങളുടെ ഭക്ഷണക്രമം നിലനിർത്താൻ നിർദ്ദേശിക്കുന്നതായി 2009-ലെ നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ (എൻസിബിഐ) നടത്തിയ പഠനത്തിൽ പറയുന്നു.

- Advertisement -

‘ ധാരാളം പോഷകങ്ങൾ അടങ്ങിയ പഴമാണ് മുന്തിരി. ആന്റിഓക്‌സിഡന്റുകൾ, പോളിഫെനോൾസ്, ഫ്ലേവനോയിഡുകൾ എന്നിവ ധാരാളമായി മുന്തിരിയിലുണ്ട്. പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളെ തടയുന്നതിൽ ഇവയ്‌ക്കെല്ലാം പങ്കുണ്ട്…’ – ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറഞ്ഞു.

മുന്തിരിയിലും മറ്റ് പഴങ്ങളിലും ധാരാളം പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്. അവയിൽ ഹൈപ്പർ ഗ്ലൈസീമിയ കുറയ്ക്കുന്നതിനും ബീറ്റാ-സെൽ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ബീറ്റാ-സെൽ നഷ്ടത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും ഉള്ള സാധ്യത കാണിക്കുന്ന സ്റ്റിൽബീൻ റെസ്‌വെറാട്രോൾ, ഫ്ലേവനോൾ ക്വെർസെറ്റിൻ, കാറ്റെച്ചിൻസ്, ആന്തോസയാനിനുകൾ എന്നിവ ഉൾപ്പെടുന്നു. അതിനാൽ, കുറഞ്ഞ ശരാശരി GI, GL എന്നിവ ഉപയോഗിച്ച് മുന്തിരി അല്ലെങ്കിൽ മുന്തിരി ഉൽപ്പന്നങ്ങൾ ടൈപ്പ് 2 പ്രമേഹരോഗികൾക്ക് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു…- ഗരിമ ഗോയൽ പറഞ്ഞു.

‘ ഒരു ഭക്ഷണത്തിന്റെ ജിഐ കുറവാണെങ്കിൽ പ്രമേഹരോഗികൾക്ക് അത് കഴിക്കാവുന്നതാണ് മുന്തിരിയുടെ ജിഐ 53 ആണെന്ന് ഗോയൽ പറഞ്ഞു. മുന്തിരിയിൽ പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിലും, അവയ്ക്ക് നല്ല അളവിൽ ആന്റിഓക്‌സിഡന്റുകളും ഉണ്ട്. അവയ്ക്ക് ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. അവയ്ക്ക് അർബുദ വിരുദ്ധ ഫലവുമുണ്ട്…’ – ഗോയൽ പറഞ്ഞു. മുന്തിരി ജ്യൂസായി കഴിക്കാതെ പകരം മുഴുവനുമായി കഴിക്കാൻ അവർ പറയുന്നു.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: