spot_img
- Advertisement -spot_imgspot_img
Thursday, November 30, 2023
ADVERT
HomeEXCLUSIVEപരാതിതിയുമായെത്തിയ വീട്ടമ്മക്ക് പൊലീസ് ജീപ്പില്‍ ലൈംഗിക പീഡനം നേരിട്ടതായി പരാതി; സംഭവം കൊച്ചിയില്‍

പരാതിതിയുമായെത്തിയ വീട്ടമ്മക്ക് പൊലീസ് ജീപ്പില്‍ ലൈംഗിക പീഡനം നേരിട്ടതായി പരാതി; സംഭവം കൊച്ചിയില്‍

- Advertisement -

കൊച്ചി: എറണാകുളത്ത് പൊലീസിനെതിരെ പീഢന പരാതിയുമായി വീട്ടമ്മ. അയല്‍വാസികളുടെ ഉപദ്രവത്തിനെതിരെ പരാതി നല്‍കിയ വീട്ടമ്മയെ പൊലീസ് ജീപ്പില്‍ വച്ച് പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. എളങ്കുന്നപ്പുഴ സ്വദേശിയായ യുവതിയാണ് ഞായറയ്ക്കല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ലൈംഗികാതിക്രമം നടത്തുകയും അസഭ്യം പറയുകയും ചെയ്തതായി യുവതി ആരോപിച്ചു.

- Advertisement -

2020ലാണ് അയല്‍വാസികളുമായുള്ള തര്‍ക്കം ആരംഭിച്ചത്. പരാതിക്കാരിയുടെ മരുമകള്‍ക്ക് നേരെ അയല്‍വാസിയായ യുവാവ് വസ്ത്രാക്ഷേപം നടത്തിയത് വീട്ടമ്മ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ മറ്റൊരു യുവാവ് വീട്ടമ്മയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. സംഭവത്തെക്കുറിച്ച് പരാതി നല്‍കാന്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പൊലീസിൽ നിന്ന് അതിക്രമം നേരിട്ടത്.

- Advertisement -

വീട്ടമ്മയുടെ പരാതി പൊലീസ് സ്വീകരിക്കുന്നതിന് പകരം അയല്‍വാസികള്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് കാണിച്ച് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റേഷനില്‍ വച്ച് പൊലീസുകാര്‍ തന്നെയും ഭര്‍ത്താവിനെയും മകനെയും അസഭ്യം പറഞ്ഞു. പൊലീസുകാര്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു.

- Advertisement -

അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. വനിത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചില്ലെന്നും വീട്ടമ്മ പറഞ്ഞു. പ്രാഥമികാവശ്യത്തിനായി വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വഴിയരികിലെ കാട് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. ജയിലില്‍ എത്തുന്നത് വരെ തന്നെ പീഡിപ്പിച്ചുവെന്ന് അവര്‍ പറഞ്ഞു. ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ മകന്‍ അപകടത്തില്‍ പെട്ട് കിടപ്പിലായിരുന്നു. തനിക്കെതിരെ അതിക്രമം നടത്തിയ പൊലീസുകാര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഡി.ജി.പി.ക്കും എറണാകുളം റൂറല്‍ എസ്.പിക്കും പരാതി നല്‍കി.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -