കൊച്ചി: മലയാള സിനിമയിലെ സൂപ്പര്‍ താര ദമ്പതികളായിരുന്നു ഒരുകാലത്ത് ദിലീപും മഞ്ജു വാര്യരും. പിന്നീട് ദിലീപ് മഞ്ജുവുമായി വേര്‍പിരിയുകയും കാവ്യ മാധവനെ വിവാഹം കഴിക്കുകയും ചെയ്തു. ഇപ്പോഴിതാ മഞ്ജുവും താനും തമ്മില്‍ പിരിയാനുള്ള കാരണം പറഞ്ഞിരിക്കുകയാണ് ദിലീപ്.
കാവ്യ കാരണമാണ് മഞ്ജുവുമായുള്ള വിവാഹമോചനം നടന്നതെന്ന വാര്‍ത്ത തെറ്റാണ്. അതിനുള്ള കാരണം മറ്റൊന്നാണ്. മഞ്ജുവുമായി പിരിഞ്ഞശേഷം ഒരുപാട് മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു. ദമ്പതിമാര്‍ എന്നതില്‍ ഉപരി മഞ്ജുവും താനും എല്ലാം തുറന്നു പറയാന്‍ സാധിക്കുന്ന സുഹൃത്തുക്കളെ പോലെയായിരുന്നുവെന്നും ദിലീപ് പറഞ്ഞു.
കാവ്യയുമായുള്ള വിവാഹം എന്റെ തീരുമാനമായിരുന്നില്ല. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് കാവ്യയെ കല്യാണം കഴിച്ചത്. പ്രായപൂര്‍ത്തിയായ മകള്‍ വളര്‍ന്നു വരുന്നതില്‍ ഉത്കണ്ഠയുണ്ടായിരുന്നു. അച്ഛന്‍ എപ്പോഴാ വീട്ടില്‍ വരുന്നതെന്ന ചോദ്യം മകള്‍ മീനാക്ഷിയില്‍ നിന്നും ഉയര്‍ന്നുകൊണ്ടിരുന്നു. ആ ചോദ്യം കേള്‍ക്കുമ്പോള്‍ ലൊക്കേഷനില്‍ നില്‍ക്കാനായിരുന്നില്ല. മൂന്നര വര്‍ഷം ഞാനും മകളും മാത്രമുള്ള ജീവിതമായിരുന്നു. സഹോദരിക്ക് രണ്ട് വര്‍ഷത്തോളം അവരുടെ വീട് ഉപേക്ഷിച്ചു കുടുംബവുമായി തന്റെ വീട്ടിലേക്കു താമസം മാറ്റേണ്ടിവന്നെന്നും ദിലീപ് വെളിപ്പെടുത്തി.
1998ലാണ് ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിച്ചത്. മഞ്ജുവുമായുള്ള ഒന്നര പതിറ്റാണ്ടിലേറെ നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് 2016 നവംബറിലായിരുന്നു കാവ്യയെ ദിലീപ് കല്യാണം കഴിച്ചത്. കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നടന്ന വിവാഹത്തില്‍ മലയാള സിനിമയിലെ പ്രമുഖരെല്ലാം പങ്കെടുത്തിരുന്നു.