മലപ്പുറം: 1.45 കോടിയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തിൽ എറണാകുളം സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തോപ്പുംപടി രാജാറാം എന്ന രാജു, അനില്‍ എന്നിവരാണ് പിടിയിലായത്. എര്‍ട്ടിഗ കാറില്‍ രഹസ്യ അറ നിര്‍മിച്ചാണ് കടത്തിയത്. മലപ്പുറം പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുഴൽപണം പിടിച്ചെടുത്തത്.
നാലര കോടി രൂപയുടെ കുഴല്‍പ്പണമാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ മലപ്പുറത്ത് നിന്ന് പിടികൂടിയത്. മഹാരാഷ്ട്രയില്‍ നിന്നടക്കം വലിയ തോതില്‍ കുഴല്‍പ്പണം മലപ്പുറത്തേക്ക് ഒഴുകുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ് കൂടുതൽ പേർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നു് പോലീസ് അറിയിച്ചു. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.