spot_img
- Advertisement -spot_imgspot_img
Tuesday, April 16, 2024
ADVERT
HomeEDITOR'S CHOICEമൂന്നാമത്തെ കുഞ്ഞിനെ കുട്ടികളില്ലാത്ത ദമ്പതികൾക്ക് ദാനം ചെയ്തു; പെൺകുട്ടിയാണത്, ഇതുവരെ കണ്ടിട്ടില്ല; ഭാര്യ പ്രിയയുടെ നന്മയെ...

മൂന്നാമത്തെ കുഞ്ഞിനെ കുട്ടികളില്ലാത്ത ദമ്പതികൾക്ക് ദാനം ചെയ്തു; പെൺകുട്ടിയാണത്, ഇതുവരെ കണ്ടിട്ടില്ല; ഭാര്യ പ്രിയയുടെ നന്മയെ കുറിച്ച് നടൻ സുധീർ

- Advertisement -

അർബുദ രോഗത്തിന്റെ ചികിത്സയ്ക്കായി സിനിമാ ലോകത്തുനിന്നും ഇടക്കാലത്ത് വിട്ടുനിൽക്കുകയും പിന്നീട് അതിജീവിച്ച് കലാലോകത്തേക്ക് തിരിച്ചെത്തുകയും ചെയ്തിരിക്കുകയാണ് നടൻ സുധീർ. ജീവിതത്തിൽ കടന്നുപോയ ചതിക്കുഴികളെ കുറിച്ചും ഭാര്യ പ്രിയ ചെയത് നന്മയെ കുറിച്ചും സുധീർ ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടെ വെളിപ്പെടുത്തിയിരിക്കുകയാണ്.

- Advertisement -

സുഹൃത്തിന് വേണ്ടി ഒരു കുഞ്ഞിനെ നൽകിയ ആളാണ് തന്റെ ഭാര്യ എന്നാണ് സുധീർ പറഞ്ഞത്. അധികാരും സമ്മതിക്കാത്ത കാര്യമാണെങ്കിലും അതൊരു പുണ്യമായി കാണുകയാണെന്നാണ് ഇരുവരും എംജി ശ്രീകുമാറുമായി നടത്തിയ അഭിമുഖത്തിനിടെ പ്രതികരിച്ചത്.

- Advertisement -

രണ്ട് ആൺകുട്ടികളാണുള്ളത്. അവരിൽ ഒരാൾ വിദേശത്ത് പഠിക്കുകയും മറ്റൊരാൾ പഠിക്കാൻ പോവുകയാണെന്നും സുധീറിന്റെ ഭാര്യ പ്രിയ വ്യക്തമാക്കി. എന്നാൽ അവരെ കൂടാതെ ഒരു മകൾ കൂടിയുണ്ടെന്നാണ് സുധീർ പറഞ്ഞത്.

- Advertisement -

കുട്ടികളുണ്ടാവാത്ത ഒരു ദമ്പതിക്ക് പ്രിയ അണ്ഡം കൊടുത്തിരുന്നു. ആദ്യം ഞാനും കൊടുക്കാമെന്ന് കരുതിയെങ്കിലും അത് വേണ്ടെന്ന് വെക്കുകയായിരുന്നു. ഒരു ഭർത്താവും ഭാര്യയുടെ അണ്ഡം മറ്റൊരാളുടെ ബീജവുമായി ചേർത്ത് ഗർഭപാത്രത്തിൽ നിക്ഷേിക്കാൻ സമ്മതിക്കില്ല. പക്ഷേ ഞങ്ങളത് ചെയ്തു. പെൺകുട്ടിയാണ് ജനിച്ചത്. ഇതുവരെ ആ കുഞ്ഞിനെ കണ്ടിട്ടില്ല. അവൾക്കിപ്പോൾ പത്ത് വയസുണ്ട്. അവർക്ക് കുട്ടി ആയി കഴിഞ്ഞപ്പോൾ എല്ലാം മറന്നു. കുഞ്ഞിന്റെ വളർച്ചയൊക്കെ ഞങ്ങൾ ഫോട്ടോയിലൂടെ കണ്ടിരുന്നു.

ഒരിടയ്ക്ക് വല്ലാതെ തളർന്ന് പോയിരുന്നു. പിന്നെ ഹോർമോൺ എടുത്തത് കൊണ്ട് നല്ലോണം തടി വെച്ചിരുന്നു. ഇടക്ക് അവരിൽ നിന്നും ചെറിയ ചതികളൊക്കെ ഉണ്ടായെന്നും സുധീർ സൂചിപ്പിച്ചു. പക്ഷേ നമ്മളിലൂടെ ഒരു കുടുംബത്തിന് കുഞ്ഞ് ജനിച്ചു എന്ന സന്തോഷമാണ് ഇപ്പോഴുള്ളതെന്നും ഇരുവരും പറഞ്ഞു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -