spot_img
- Advertisement -spot_imgspot_img
Saturday, June 25, 2022
ADVERT
HomeEDITOR'S CHOICEസ്കൂൾ തുറക്കാൻ ഇനി ഒരാഴ്ച്ച മാത്രം; മതിയായ അധ്യാപകരുണ്ടോ എന്ന് ഉറപ്പാക്കാനായിട്ടില്ല

സ്കൂൾ തുറക്കാൻ ഇനി ഒരാഴ്ച്ച മാത്രം; മതിയായ അധ്യാപകരുണ്ടോ എന്ന് ഉറപ്പാക്കാനായിട്ടില്ല

- Advertisement -

തൃശ്ശൂർ: സ്കൂൾ തുറക്കാൻ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ എല്ലാ സർക്കാർ സ്കൂളുകളിലും മതിയായ അധ്യാപകരുണ്ടോ എന്നുറപ്പിക്കാനായില്ല. സംസ്ഥാനത്ത് രണ്ടായിരത്തോളം അധ്യാപകർ വിരമിച്ച ഒഴിവുകൾ നികത്തിയില്ലെങ്കിൽ കുട്ടികളെത്തുമ്പോൾ ചില സ്കൂളുകളിൽ അധ്യാപകരില്ലാത്ത സ്ഥിതിയുണ്ടാവും.

കോവിഡിനു മുമ്പുവരെ എല്ലാ വർഷവും കൃത്യമായി നടത്തിയിരുന്ന സ്ഥലംമാറ്റം ഇത്തവണ നടക്കാത്തതാണ് പ്രധാന പ്രതിസന്ധി എൽ.പി., യു.പി., ഹൈസ്കൂൾ ക്ലാസുകളിൽ ഉണ്ടാക്കുക. വിരമിച്ച ഒഴിവുകളിൽ താത്കാലിക അധ്യാപകരെ നിയമിക്കാനുള്ള ഉത്തരവും വിദ്യാഭ്യാസ വകുപ്പ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.

എൽ.പി. മുതൽ ഹൈസ്കൂൾ വരെയുള്ള സ്കൂളുകളിൽ കോവിഡിനു മുമ്പ് എല്ലാ വർഷവും ഫെബ്രുവരിയിലാണ് സ്ഥലംമാറ്റത്തിനുള്ള അപേക്ഷകൾ അധ്യാപകരിൽനിന്ന് ഓൺലൈനിൽ സ്വീകരിച്ചിരുന്നത്. മാർച്ച് അവസാനത്തോടെ കരട് പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ജൂൺ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ അധ്യാപകർക്ക് സ്ഥലംമാറ്റം കിട്ടുന്ന സ്കൂളുകളിൽ ജോലിയിൽ പ്രവേശിക്കാനും സൗകര്യമായിരുന്നു. വിരമിക്കൽ മൂലമുള്ള ഒഴിവുകളിലേക്ക് അധ്യാപകരെ എത്തിക്കാനും ഇതുമൂലം കഴിഞ്ഞിരുന്നു. ഇത്തവണ ഇതുവരെ അപേക്ഷപോലും വിളിച്ചിട്ടില്ല. അപേക്ഷ വിളിക്കാതിരിക്കാൻ കഴിഞ്ഞ രണ്ടു കൊല്ലം കോവിഡായിരുന്നു കാരണം പറഞ്ഞിരുന്നത്.

അധ്യാപകക്ഷാമം ഉള്ള സർക്കാർ സ്കൂളുകളിൽ താത്കാലിക അധ്യാപകരെ നിയമിക്കണമെങ്കിൽ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കണം. അല്ലെങ്കിൽ താത്കാലിക അധ്യാപകർക്ക് കൊടുക്കേണ്ട ശമ്പളം ട്രഷറിയിൽനിന്ന് കിട്ടില്ല. ഉത്തരവില്ലാത്തതിനാൽ ജില്ലകളിലെ ഉപഡയറക്ടർമാർ താത്കാലിക നിയമനത്തിന് അനുമതി നൽകിയിട്ടില്ല. കൊല്ലം ജില്ലയിലെ ഉപഡയറക്ടർ സ്വന്തം നിലയിൽ താത്കാലിക അധ്യാപക നിയമനത്തിന് ഉത്തരവിറക്കിയെങ്കിലും അതിന് സാധുതയില്ലെന്നാണ് സർവീസ് രംഗത്തെ വിദഗ്ധർ പറയുന്നത്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: