spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeEDITOR'S CHOICEശരത്തിന്റെ അറസ്റ്റും ജാമ്യവും; മാഡത്തിൻ്റെ അണിയറ പ്രവർത്തനം: ക്രൈംബ്രാഞ്ച് നാടകത്തില്‍ ദുരൂഹത

ശരത്തിന്റെ അറസ്റ്റും ജാമ്യവും; മാഡത്തിൻ്റെ അണിയറ പ്രവർത്തനം: ക്രൈംബ്രാഞ്ച് നാടകത്തില്‍ ദുരൂഹത

- Advertisement -

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിഐപി എന്ന് ക്രൈംബ്രാഞ്ച് പറയുന്ന ദിലീപിന്റെ സുഹൃത്തും സൂര്യ ഹോട്ടല്‍സ് ഉടമയുമായ ശരത്തിനെ ഇന്നലെ അറസ്റ്റ് ചെയ്ത ഉടന്‍ വിട്ടയച്ചു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിലെ ആദ്യ അറസ്റ്റായിരുന്നു ഇത്. ക്രൈംബ്രാഞ്ചിന്റെ ഈ നടപടി നിരവധി ദുരൂഹതകളാണ് ഉളവാക്കുന്നത്.

ഈ കേസില്‍ ക്രൈംബ്രാഞ്ച് പറയുന്ന ഒരു മാഡം കൂടിയുണ്ട്. ആ മാഡത്തിനെ കണ്ടെത്തി അറസ്റ്റ് ചെയ്താലും ക്രൈംബ്രാഞ്ച് ഇതൊക്കെത്തന്നെയല്ലേ ചെയ്യുക എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. മാഡത്തെ ഇപ്പോഴും പ്രതി ചേര്‍ക്കാന്‍ അന്വേഷണ സംഘം തയാറായിട്ടില്ല. ഇന്നലെ ശരത്തിന്റെ അറസ്റ്റ് തികച്ചും നാടകീയമായിരുന്നു. ശരത്തിന് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചതോടെ കേസില്‍ ഒത്തുതീര്‍പ്പുകളുണ്ടായിട്ടുണ്ടോ എന്ന സംശയമാണ് ബലപ്പെടുന്നത്.

ശരത്തിനെതിരെ ഉയര്‍ത്തിയിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണ്. എന്നാല്‍ ചുമത്തിയ വകുപ്പുകളില്‍ അത് പ്രകടവുമല്ല. തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവ രണ്ടും സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ്. ദിലീപിന്റെ ഭാര്യ കാവ്യ മാധവനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇനിയും ചോദ്യം ചെയ്‌തേക്കാമെന്ന സൂചനയും അവര്‍ നല്‍കുന്നുണ്ട്. ഈ കേസില്‍ കാവ്യയെ പ്രതിയാക്കിയാലും അറസ്റ്റ് ചെയ്ത ഉടന്‍ ജാമ്യത്തില്‍ വിടുന്ന അവസ്ഥ തന്നെയാവും ഉണ്ടാവുകയെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

- Advertisement -

തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചോദ്യം ചെയ്യാനായി ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയ ശരത്തിനെ രാത്രി എട്ട് മണിയോടെയാണ് അറസ്റ്റ് ചെയ്തത്. ഉടന്‍ തന്നെ വിട്ടയയ്ക്കുകയും ചെയ്തു. ദിലീപിനെതിരെ ഉയര്‍ത്തിയ പല ആരോപണങ്ങള്‍ക്കും കോടതിയില്‍ തെളിവ് നല്‍കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഈ വധഗൂഢാലോചന കേസ് തന്നെ ബാലചന്ദ്രകുമാര്‍ എന്ന സംവിധായകന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്നുയര്‍ന്നതാണ്. ബാലചന്ദ്രകുമാറിന്റെ പല ആരോപണങ്ങള്‍ക്കും വസ്തുനിഷ്ഠമായ തെളിവുകള്‍ ഇല്ലെന്നാണ് അറിയാന്‍ കഴിയുന്നത്.

ഇതെല്ലാം ദിലീപിന് അനുകൂലമായി മാറിയേക്കാമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. വെറും ഊഹാപോഹങ്ങളുടെ പുകമറയില്‍ ഉയര്‍ന്നുവന്ന വധഗൂഢാലോചന കേസ് പൊളിഞ്ഞാല്‍ നടിയെ ആക്രമിച്ച കേസ് ഒന്നുമില്ലാതാകും എന്ന ആശങ്കയും ഉയരുന്നുണ്ട്. ദിലീപിന്റെ ജാമ്യം റദ്ദാക്കാനായി അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ അപേക്ഷയിന്മേല്‍ വാദം നടക്കുമ്പോള്‍ പ്രോസിക്യൂഷന്‍ കോടതിയുടെ പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലാതെ വലയുകയാണ്.

മാത്രമല്ല ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് ചോദിക്കുമ്പോള്‍ പൊതുജനങ്ങള്‍ ആക്ഷേപമുന്നയിച്ചു, ആരോപിച്ചു എന്നെല്ലാം പറഞ്ഞ് തടിയൂരുകയാണ് ചെയ്തത്. സൈബര്‍ ഹാക്കര്‍ സായ് ശങ്കറിനെ കുടുക്കിയാല്‍ ദിലീപിനെ അകത്താക്കമെന്ന ചിന്തയില്‍ സായ് ശങ്കറിന്റെ ഗാഡ്ജറ്റുകള്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധന നടത്തി. എന്നാല്‍ അതില്‍ നിന്ന് ഒന്നും ലഭിച്ചില്ലെന്ന് മാത്രമല്ല ദിലീപ് കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ ശരവയ്ക്കുന്നതുപോലെ ആയിത്തീരുകയും ചെയ്തു.

അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ക്രൈംബ്രാഞ്ച് സംഘത്തിന് വ്യക്തമായ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല വ്യക്തിവിരോധം തീര്‍ക്കാനായി ആടിനെ പട്ടിയാക്കുന്ന രീതിയില്‍ പലപ്പോഴും ഇടപെടലുകള്‍ നടത്തിയിട്ടുമുണ്ട്. അന്വേഷണ സംഘത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന എഡിജിപി എസ്. ശ്രീജിത്തിനെ മാറ്റിയതുകൊണ്ടാണ് അന്വേഷണം വഴിമുട്ടിയതെന്ന ആരോപണങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ പല നിയമവിദഗ്ധരും ഈ ആരോപണത്തെ പുച്ഛിച്ച് തള്ളുകയാണ്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -