spot_img
- Advertisement -spot_imgspot_img
Wednesday, June 7, 2023
ADVERT
HomeEDITOR'S CHOICEക്ലിനിക്ക് തുടങ്ങാൻ സഹായം, ഭാര്യയെന്ന് പറഞ്ഞ് പീഡനം; ഒടുവിൽ കടുംകൈ; നിമിഷ പ്രിയയുടെ മോചന പ്രതീക്ഷകൾ...

ക്ലിനിക്ക് തുടങ്ങാൻ സഹായം, ഭാര്യയെന്ന് പറഞ്ഞ് പീഡനം; ഒടുവിൽ കടുംകൈ; നിമിഷ പ്രിയയുടെ മോചന പ്രതീക്ഷകൾ പൊലിഞ്ഞു

- Advertisement -

സന: പ്രതീക്ഷകൾ പൊലിഞ്ഞു, യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സിന്റെ ശിക്ഷ ഒഴിവാക്കാൻ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടില്ല. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷയാണ് സനയിലെ ഹൈക്കോടതി ശരിവച്ചത്. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017ൽ കൊല്ലപ്പെട്ട കേസിൽ ലഭിച്ച വധശിക്ഷയിൽ ഇളവു ലഭിക്കണമെന്ന നിമിഷപ്രിയയുടെ അപേക്ഷയാണു മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ച് പരിഗണിച്ചത്. വാദം കേൾക്കൽ ജനുവരി 10നു പൂർത്തിയായിരുന്നു. 70 ലക്ഷം രൂപ നൽകിയാൽ കേസിൽ നിന്നു പിന്മാറാൻ തയാറാണെന്ന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം അറിയിച്ചിരുന്നെങ്കിലും തദ്ദേശീയരുടെ എതിർപ്പുമൂലം നടന്നിരുന്നില്ല.

- Advertisement -

നിമിഷപ്രിയയ്ക്കു വധശിക്ഷ വിധിച്ച കീഴ്ക്കോടതിക്ക് അതിനുള്ള അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയത്. പ്രായമായ അമ്മയും 7 വയസ്സുള്ള മകളും നാട്ടിലുണ്ടെന്നും അവരുടെ ഏക അത്താണിയാണെന്നും അപ്പീലിൽ വ്യക്തമാക്കിയിരുന്നു. തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണു നിമിഷപ്രിയ. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്തു നടത്തിയ ക്രൂര പീഡനമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം.

- Advertisement -

സംഭവത്തിൽ സർക്കാർ സഹായം തേടി 2018 മേയിൽ നിമിഷ കത്തയച്ചിരുന്നു. പീഡനങ്ങളും ദുരിതങ്ങളും സഹിക്കാതെ വന്നപ്പോഴാണ് കടുംകൈ ചെയ്യേണ്ടിവന്നതെന്നാണ് നിമിഷപ്രിയ കത്തിൽ പറഞ്ഞത്. യെമനിൽ എത്തിയതു മുതൽ ജയിലിലായതുവരെയുള്ള കാര്യങ്ങൾ 12 പേജുള്ള കത്തിലുണ്ട്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ 2014ൽ ആണു കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദു മഹ്ദിയുടെ സഹായം നിമിഷപ്രിയ തേടുന്നത്.

- Advertisement -

താൻ ഭാര്യയാണെന്നു തലാൽ പലരെയും വിശ്വസിപ്പിച്ചെന്നും വ്യാജ വിവാഹ സർട്ടിഫിക്കറ്റുണ്ടാക്കിയെന്നും നിമിഷപ്രിയ പറഞ്ഞു. പിന്നീടു ഭീഷണിപ്പെടുത്തി മതാചാരപ്രകാരവും വിവാഹം നടത്തി. ക്ലിനിക്ക് തുടങ്ങാൻ സഹായിച്ചെങ്കിലും വരുമാനം മുഴുവൻ തലാൽ സ്വന്തമാക്കി. സ്വർണാഭരണങ്ങൾ തട്ടിയെടുത്തു വിറ്റതായും നിമിഷ പറഞ്ഞു.

സംഭവം ഇങ്ങനെ

2017ലാണ് യെമൻ പൗരനും നിമിഷപ്രിയയ്ക്കൊപ്പം സനായിൽ ക്ലിനിക് നടത്തുകയും ചെയ്ത തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. നിമിഷപ്രിയ, തലാലിന്റെ ഭാര്യയാണെന്നതിനു യെമനിൽ രേഖകളുണ്ട്. എന്നാൽ, ഇതു ക്ലിനിക്കിനുള്ള ലൈസൻസ് എടുക്കുന്നതിനുണ്ടാക്കിയ താൽക്കാലിക രേഖ മാത്രമാണെന്നാണ് നിമിഷയുടെ വാദം.

ഭാര്യയും കുഞ്ഞുമുള്ള തലാൽ തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ലഹരിമരുന്നിന് അടിമയായ അയാൾക്കും കൂട്ടുകാർക്കും വഴങ്ങാൻ നിർബന്ധിക്കുമായിരുന്നെന്നും നിമിഷ പറയുന്നു. ഇയാൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നു ജയിലിലായ തലാൽ പുറത്തെത്തിയ ശേഷം കൂടുതൽ ഉപദ്രവകാരിയായി. ജീവിക്കാൻ അനുവദിക്കില്ലെന്ന നില വന്നതോടെ ഒരു ദിവസം അനസ്തീസിയയ്ക്കുള്ള മരുന്നു നൽകി മയക്കിയെന്നും ഉണരുന്നില്ലെന്നു കണ്ടതോടെ ഒപ്പം ജോലി ചെയ്തിരുന്ന ഹനാനുമായി ചേർന്നു കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കോടതിയിൽ പറഞ്ഞത്.

മൃതദേഹം നശിപ്പിക്കാൻ മറ്റു മാർഗങ്ങളില്ലാതെ വന്നതോടെ കഷണങ്ങളായി മുറിച്ചു പ്ലാസ്റ്റിക് കവറുകളിലാക്കി ജലസംഭരണിയിലിട്ടു. സംഭവ ശേഷം സ്ഥലം വിട്ട നിമിഷപ്രിയ 200 കിലോ മീറ്ററിലധികം ദൂരെ മറ്റൊരു ആശുപത്രിയിൽ ജോലിക്കു ചേർന്നു. ഇതിനിടെ, കാണാതായ തലാലിനു വേണ്ടി ബന്ധുക്കൾ അന്വേഷണം തുടങ്ങി.

നിമിഷയുടെ ചിത്രം പത്രത്തിൽ കണ്ട ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. തുടർന്നാണ് കേസ് നടപടികൾ വന്നതും കീഴ്ക്കോടതി വധശിക്ഷയ്ക്കു വിധിച്ചതും. ഇപ്പോൾ സനായിലെ ജയിലിലാണ് നിമിഷ. സംഭവത്തിൽ നിമിഷയെ സഹായിച്ച യെമൻകാരിയായ നഴ്സ് ഹനാനു ജീവപര്യന്തം തടവുശിക്ഷ കോടതി വിധിച്ചിരുന്നു.

ആശ്വസമായി സ്റ്റേ, പക്ഷേ..

വധശിക്ഷ റദ്ദാക്കണമെന്ന നിമിഷയുടെ അപ്പീൽ യെമനിലെ സുപ്രീം ജുഡീഷ്യൽ കൗൺസിൽ 2020 ഓഗസ്റ്റ് 26നു ഫയലിൽ സ്വീകരിച്ചത് ആശ്വാസ വാർത്തയായിരുന്നു. ഈ നടപടിയോടെ ശിക്ഷ നടപ്പാക്കുന്നതിനു സ്വാഭാവിക സ്റ്റേ ആയിരുന്നു. 90 ദിവസത്തിനകം നടപ്പാക്കേണ്ടിയിരുന്ന വധശിക്ഷയ്ക്ക് എതിരെ നിമിഷയുടെ അഭിഭാഷകർ വാദിക്കാൻ 6 മാസത്തോളം സമയം ലഭിച്ചു.

എന്നാൽ അപ്പീൽ കോടതിയുടെ വിധി കേസിൽ നിർണായകമാണ്. വധശിക്ഷ ശരിവച്ച നടപടിക്കെതിരെ സുപ്രീം ജുഡീഷ്യൽ കൗൺസിലിനെ സമീപിക്കാമെങ്കിലും അപ്പീൽ കോടതിയിലെ നടപടിക്രമങ്ങൾ ശരിയായിരുന്നോ എന്നു പരിശോധിക്കുക മാത്രമാണു ചെയ്യുക. കോടതിയുടെ തീർപ്പ് റദ്ദാക്കുന്ന നടപടി അപൂർവമായി മാത്രമാണു സംഭവിക്കാറ്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: