spot_img
- Advertisement -spot_imgspot_img
Wednesday, April 24, 2024
ADVERT
HomeEDITOR'S CHOICEഇന്ത്യൻ കാമുകൻ; കാമുകി ബംഗ്ലാദേശിൽ; കടുവകളുടെ വനവും നദിയും നീന്തി യുവതി ഇന്ത്യയിൽ

ഇന്ത്യൻ കാമുകൻ; കാമുകി ബംഗ്ലാദേശിൽ; കടുവകളുടെ വനവും നദിയും നീന്തി യുവതി ഇന്ത്യയിൽ

- Advertisement -

ഇന്ത്യയിലുള്ള കാമുകനെ കാണാനും വിവാഹം കഴിക്കാനും സാഹസിക യാത്രയാണ് ബംഗ്ലാദേശ് യുവതി നടത്തിയത്. പാസ്പോർട്ടില്ലാത്തത് െകാണ്ട് നദി നീന്തി കടന്നാണ് യുവതി ഇന്ത്യയിലേക്ക് എത്തിയത്. 22കാരി കൃഷ്ണ ആദ്യം പ്രവേശിച്ചത് കടുവകൾക്കു പേരുകേട്ട സുന്ദർബൻ വനത്തിലേക്കാണ്. പിന്നെ ഇവിടെ നിന്നും ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിലെ ബാലേശ്വർ നദി നീന്തി കയറി ഇന്ത്യയിലെത്തി.

- Advertisement -

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട കൊൽക്കത്തക്കാരനായ അഭിക് മണ്ഡലിനെ തേടിയായിരുന്നു യുവതിയുടെ ഈ യാത്ര. ഒടുവിൽ കാമുകനെ കണ്ടെത്തുകയും ഇരുവരും വിവാഹതിരാവുകയും ചെയ്തു.

- Advertisement -

കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിൽ വച്ചാണ് കൃഷ്ണയും അഭിക്കും വിവാഹം കഴിച്ചത്. അതേസമയം നിയമവിരുദ്ധമായി രാജ്യത്ത് കടന്നുകയറിയതിന് കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ബംഗ്ലാദേശ് ഹൈക്കമ്മീഷന് കൈമാറിയിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -